Home Featured ക്രിപ്‌റ്റോ കറന്‍സി: ലോക രാജ്യങ്ങള്‍ക്ക് ജാഗ്രതവേണമെന്ന് പ്രധാനമന്ത്രി

ക്രിപ്‌റ്റോ കറന്‍സി: ലോക രാജ്യങ്ങള്‍ക്ക് ജാഗ്രതവേണമെന്ന് പ്രധാനമന്ത്രി

by കൊസ്‌തേപ്പ്

സിഡ്‌നി: യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയുള്ള ക്രിപ്‌റ്റോ കറന്‍സിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക രാജ്യങ്ങളോട് അഭ്യാര്‍ഥിച്ചു.സിഡ്‌നിയില്‍ ഇന്ത്യാസ് ടെക്‌നോളജി: എവലൂഷന്‍ ആന്റ് റെവല്യൂഷന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്തിപ്പെടുന്നത് വലിയ അപകടം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ മാറ്റത്തിന്റെ ലോകത്താണ് ജീവിക്കുന്നത്. സാങ്കേതിക വിദ്യയും ഡാറ്റകളുമാണ് ഇക്കാലത്ത് വലിയ ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്നത്. അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച്‌ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ചര്‍ച്ച നടന്നിരുന്നു. ക്രിപ്‌റ്റോ കറന്‍സി വിനിയോഗത്തെ സംബന്ധിച്ച്‌ കൃത്യമായ മാര്‍ഗ്ഗ രേഖ പുറത്തിറക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതിനു പിന്നാലെയാണ് ക്രിപ്‌റ്റോ കറന്‍സിക്കെതിരേ മോദിയുടെ പ്രസ്താവന.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group