Home Featured പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച്‌ മോദി; നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ചെങ്കോല്‍ സ്ഥാപിച്ചു

പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച്‌ മോദി; നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ചെങ്കോല്‍ സ്ഥാപിച്ചു

പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു.2020 ലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 2022ല്‍ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി.

899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്‍റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകല്‍പന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനാകും. ലോക്സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

അതേസമയം, പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ രാജ്യതലസ്ഥാനത്ത് ഇന്ന് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി. കേന്ദ്രസേനയും ദില്ലി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ദില്ലി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്.

സംസ്ഥാനത്ത് ജനനനിരക്ക് കുറഞ്ഞു; ജനസംഖ്യ കൂടി

സംസ്ഥാന ജനസംഖ്യ മൂന്നരക്കോടി കടക്കുമ്ബോഴും ജനനനിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2011ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍കൂടി ചേര്‍ത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്ബോള്‍ സംസ്ഥാനത്ത് ജനനനിരക്ക് ക്രമേണ കുറയുകയാണ്. 10 വര്‍ഷം മുമ്ബ് 1000 പേര്‍ക്ക് 16 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കില്‍ ഇന്നത് 12 ആയി താഴ്ന്നു.

സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.56 ല്‍നിന്ന് 1.46 ആയി കുറഞ്ഞു. ദേശീയതലത്തില്‍ 2.05 ആണ് പ്രത്യുല്‍പാദന നിരക്ക്. 2021 ല്‍ 54.21 ശതമാനം സ്വാഭാവിക പ്രസവം നടന്നപ്പോള്‍ 42.67 ശതമാനം സിസേറിയനായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ പ്രസവിക്കുന്നത് 25 – 29 വയസ്സിലാണ്. ആകെ കുഞ്ഞുങ്ങളില്‍ 36.35 ശതമാനം ഈ പ്രായക്കാരുടേതാണ്.

ശിശുമരണനിരക്ക് 5.13 ല്‍നിന്ന് 5.05 ആയി കുറഞ്ഞു. കൂടുതല്‍ ചികിത്സ സൗകര്യമുള്ള നഗരമേഖലയിലാണ് ശിശുമരണം കൂടുതല്‍ സംഭവിക്കുന്നത്. 2021ല്‍ മരിച്ച 2121 ശിശുക്കളില്‍ 1,307 പേര്‍ നഗരമേഖലയിലും 814 പേര്‍ ഗ്രാമമേഖലയിലുമാണ്. അതേസമയം, ആകെ ജനസംഖ്യ മൂന്നരക്കോടി കഴിഞ്ഞു. 1.68 കോടി പുരുഷന്മാരും 1.82 കോടി സ്ത്രീകളും ചേര്‍ന്ന് ആകെ 3,51,56,007 ആയി.

മുൻ വര്‍ഷം 3,49,93,356 ആയിരുന്നു. 2021 ല്‍ 7.17 ആയിരുന്ന മരണനിരക്ക് കോവിഡ് അനന്തര കാലത്ത് 9.66 ആയി ഉയര്‍ന്നു. സംസ്ഥാന ജനസംഖ്യയില്‍ കൂടുതലും 40 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് 62 ശതമാനം വരും. 2020 ല്‍ കേരളത്തില്‍ 4.46 ലക്ഷം പേര്‍ ജനിച്ചപ്പോള്‍ 2021 ല്‍ ഇത് 4.19 ലക്ഷമായി കുറഞ്ഞു.

മരിച്ചവരുടെ എണ്ണം 2.50 ലക്ഷത്തില്‍നിന്ന് 3.39 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 2021ല്‍ മരിച്ചവരില്‍ 54.76 ശതമാനം പുരുഷന്മാരും 45.24 ശതമാനം സ്ത്രീകളുമാണ്. 12.96 ശതമാനവുമായി മരണനിരക്കില്‍ മുന്നില്‍ പത്തനംതിട്ട ജില്ലതാണ് മുന്നിലെങ്കില്‍ 6.26 ശതമാനമുള്ള മലപ്പുറത്താണ് കുറവ്.

You may also like

error: Content is protected !!
Join Our WhatsApp Group