പ്രീപോള്‍ സര്‍വ്വേകള്‍ മാറിമറിയവേ രണ്ട് ദിവസത്തെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും.റോഡ് ഷോകളും റാലികളുമടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.പുറത്തു വന്ന നാല് സര്‍വ്വേകളില്‍ മൂന്നും ബിജെപിക്കെതിരാണ്. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സീ ന്യൂസ് സര്‍വ്വേ നരേന്ദ്രമോദി ഗെയിം ചെയ്ഞ്ചറാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തി അധികാരമുറപ്പിക്കാനാണ് ബിജെപി ക്യാമ്ബിന്റെ നീക്കം. വരും ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരടക്കം താരപ്രചാരകരെ കളത്തിലിറക്കി സാഹചര്യം അനുകൂലമാക്കാനും നീക്കമുണ്ട്.
സംവരണം 70 ശതമാനമാക്കും;മോഹന വാഗ്ദാനവുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പുറത്തിറക്കിയ പ്രകടന പത്രികയിലുളളത്.സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.സംവരണ പരിധി ഉയര്‍ത്തും, ബജ്റംഗ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകള്‍ നിരോധിക്കും, സൗജന്യ വൈദ്യുതി, വീട്ടമ്മമാര്‍ക്കും, ബിരുദധാരികള്‍ക്കും പ്രതിമാസ സഹായം എന്നിയാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങള്‍.
ഈ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രിസിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തു.മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും സംവരണ പരിധി ഉയര്‍ത്തുമെന്നുമാണ് കോണ്‍ഗ്രസ് നല്‍കുന്ന പ്രധാന വാഗ്ദാനം.
അന്‍പത് ശതമാനം സംവരണ പരിധി എഴുപത് ശതമാനമാക്കി ആക്കി ഉയര്‍ത്തും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയര്‍ത്തും, എസ് സി സംവരണം പതിനഞ്ചില്‍ നിന്നും നിന്ന് പതിനേഴ് ആയി ഉയര്‍ത്തും. എസ്ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തും.ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴില്‍രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്ബ്, അധികാരത്തില്‍ വന്ന് ആദ്യത്തെ 2 വര്‍ഷം എല്ലാ തൊഴില്‍രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ഉള്ളവര്‍ക്ക് 1500 രൂപയും, എല്ലാ സ്ത്രീകള്‍ക്കും കെഎസ്‌ആര്‍ടിസി, ബിഎംടിസി ബസ്സുകളില്‍ സൗജന്യ യാത്ര.
ബജ്റംഗ്ദള്‍, പിഎഫ്‌ഐ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ഉറച്ചതും നിര്‍ണ്ണായകവുമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയില്‍ പറയുന്നു.സംസ്ഥാനത്തെ സാമൂഹ്യ-സാമ്ബത്തിക സെന്‍സസ് പുറത്ത് വിടും. എസ്സി-എസ്ടി വിഭാഗങ്ങളിലെ പിയുസി മുതല്‍ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി.
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ പാസാക്കിയ എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും കോണ്‍ഗ്രസ് പ്രകടനവാഗ്ദാനം ചെയ്യുന്നു.തികളാഴ്ച ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വര്‍ഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.
പ്രതിദിനം അരലക്ഷം നന്ദിനി പാലും പ്രതിമാസ റേഷന്‍ കിറ്റിലൂടെ 5 കിലോ ശ്രീ അന്ന – സിരി ധന്യയും നല്‍കുന്ന ‘പോഷണ’ പദ്ധതി ആരംഭിക്കുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നു.മെയ് 10നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് ഫലം പ്രഖ്യാപിക്കും. കര്‍ണാടകയില്‍ ശക്തമായ ത്രികോണ മത്സരമാണ് ഇത്ത പണ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കി കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.