Home Featured ബംഗളൂരു: പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂളില്‍ ജീവനൊടുക്കി.

ബംഗളൂരു: പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂളില്‍ ജീവനൊടുക്കി.

ബംഗളൂരു: ശിവമോഗ ജില്ലയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആത്മഹത്യ ചെയ്തത്.പരീക്ഷയ്ക്ക് വേണ്ടി എത്തിയപ്പോഴാണ് മേഘശ്രീ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയ്ക്കിടെ ടെയ്‌ലെറ്റില്‍ പോകാന്‍ അനുവാദം തേടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീയുടെ താമസിച്ചിരുന്നത്.

സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ മേഘശ്രീയുടെ മാതാപിതാക്കളെ അധികൃതര്‍ തടഞ്ഞുവച്ചതായും ആരോപണമുണ്ട്. മകളുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് മേഘശ്രീയുടെ പിതാവ് ഓം കാരയ്യ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ വ്യക്തത വരുത്തുമെന്നും ശിവമോഗ പൊലീസ് അറിയിച്ചു.

ഡോക്ടര്‍മാര്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നു; ഇക്കൊല്ലം മാത്രം മരിച്ചത് പതിനൊന്ന് പേര്‍

ഡോക്ടര്‍മാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു.ഇക്കൊല്ലം മാത്രം പതിനൊന്ന് പേര്‍ ആത്മഹത്യ ചെയ്തെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.യുവ ഡോക്ടര്‍മാരും അവസാന വര്‍ഷ പി ജി വിദ്യാര്‍ഥികളുമാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും.അമിതമായ ജോലിഭാരം. മാനസിക ഉല്ലാസമില്ലാത്തത്. സമൂഹത്തില്‍ നിന്ന് – വീട്ടുകാരില്‍ നിന്ന് ഉണ്ടാകുന്ന അമിത പ്രതീക്ഷ. വ്യക്തിപരമായ പ്രയാസങ്ങള്‍. ഇങ്ങനെ തുടങ്ങി നിരവധി കാര്യങ്ങള്‍ ഡോക്ടര്‍മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ടെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു. പി ജിവരെയുള്ള പഠന കാലത്തുണ്ടാകുന്ന സമ്മര്‍ദം ഒട്ടും ചെറുതല്ല. ഇക്കാലത്തിനിടയിലെ പ്രതിസന്ധിയെ മറികടന്ന് ജോലിയിലേക്ക് കയറുമ്ബോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് മുന്നില്‍ പതറും.

അവിടെയാണ് ആത്മഹത്യ തെരഞ്ഞെടുക്കപ്പെടുന്നത്. രോഗികള്‍ക്കും അശരണര്‍ക്കും കരുതലാകേണ്ട ആതുര സേവന രംഗത്തുള്ളവര്‍ ആത്മഹത്യ ചെയ്യുന്നത് പൊതു സമൂഹത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണ്.ഒരേ ആശയത്തില്‍ വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഇടയില്‍ ആത്മഹത്യയെ ഗ്ലോറിഫൈ ചെയ്താല്‍ ഒരുപക്ഷേ അതും ജീവനുപേക്ഷിക്കാനുള്ള കാരണമായി മാറിയേക്കാമെന്ന ആശങ്ക ആരോഗ്യ മേഖലയിലുള്ളവര്‍ക്കുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ആത്മഹത്യ ചെയ്യുന്ന ഡോക്ടര്‍മാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ പതിനൊന്ന് ആത്മഹത്യകള്‍. രേഖപ്പെടുത്താതെ പോയ ആത്മഹത്യ ശ്രമങ്ങള്‍ വെറേയും. കണക്കുകള്‍ എല്ലാം ഞെട്ടിക്കുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group