ബംഗളൂരു നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച് സിറ്റി പൊലീസ് കമീഷണർ ബി.ദയാനന്ദ. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകള്‍, ഹാൻഡ് ബാഗുകള്‍, ഫയലുകള്‍ മുതലായവ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പൂർണമായും ഒഴിവാക്കാനാണ് തീരുമാനം.
അമേരിക്കക്ക് പുറത്തെ വമ്ബൻ നിക്ഷേപപദ്ധതിയുമായി ബോയിങ് ബെംഗളൂരുവില്‍; 43 ഏക്കറില്‍ 1600 കോടി മുടക്കുന്ന ക്യാമ്ബസ് സജ്ജം
അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ നിക്ഷേപപദ്ധതിയുമായി വ്യോമയാനരംഗത്തെ ഭീമൻ ബോയിങ് കമ്ബനി ബെംഗളൂരുവില്‍. 43 ഏക്കറില്‍ 1600 കോടി മുടക്കി തുടങ്ങുന്ന ബോയിങ്ങ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെന്റർ (ബിഐഇടിസി) ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി ക്യാമ്ബസായും മാറുകയാണ്.സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരങ്ങളും ഒരുക്കുന്ന പദ്ധതിയാണ് ദേവനഹള്ളിയില്‍ പ്രധാനമന്ത്രി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്റ്റാര്‍ട്ട്അപ് കമ്ബനികളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ബിഐഇടിസി ലക്ഷ്യമിടുന്നത്.
പ്രതിരോധ വ്യവസായത്തിനും ആഗോള എയ്റോസ്പേസ് മേഖലക്കും വരുംകാലത്തേക്ക് ആവശ്യമായ ഉല്പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഉദ്ദേശ്യം. ഇതിനോട് അനുബന്ധിച്ച് വ്യോമയാന മേഖലയില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബോയിങ് സുകന്യ പ്രോഗ്രാമിനും തുടക്കം കുറിച്ചു.സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളില്‍ പഠനം നടത്താനും തൊഴില്‍ പരിശീലനത്തിനും ബിഐഇടിസി അവസരമൊരുക്കും. പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിനായി രാജ്യത്തുടനീളം 150 ലാബുകള്‍ സ്ഥാപിക്കും. പൈലറ്റാകാൻ പരിശീലിക്കുന്ന വനിതകള്‍ക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും നല്‍കും.
ആഗോള എയ്റോസ്പേസ് വളർച്ചയ്ക്ക് സംഭാവന നല്കുന്ന മൂവായിരത്തിലധികം എഞ്ചിനീയറുമാരെ വളര്‍ത്തിയെടുക്കാനും സ്ഥാപനം ലക്ഷ്യമിടുന്നു. ഗവേഷണത്തിലും വികസനത്തിലും അവരെ പങ്കാളിയാക്കും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്/മെഷീൻ ലേണിംഗ്, ഇൻഡസ്ട്രിയല്‍ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്, മോഡല്‍-ബേസ്ഡ് എഞ്ചിനീയറിംഗ്, അഡിറ്റീവ് മനുഫാക്ചറിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ പഠിക്കാനും സാധിക്കും. പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്കും ആത്മനിർഭർ ഭാരതിന് സംഭാവന നല്‍കാനും ബോയിങ്ങ് ഇന്ത്യയിലെ പ്രതിരോധ വിഭാഗങ്ങളുമായും സഹകരിക്കും.ബിഐഇടിസിയുമായി ബന്ധപ്പെട്ട് 107 തൊഴിലവസരങ്ങളാണ് ബോയിങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതില്‍ 97 എണ്ണം ബെംഗളൂരുവിലാണ്. ബെംഗളൂരുവില്‍ സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ബില്ലിംഗ് അനലിസ്റ്റുകള്‍, സ്ട്രക്ചറല്‍ അനാലിസിസ് എഞ്ചിനീയർമാർ, പ്രൊഡക്റ്റ് റിവ്യൂ എഞ്ചിനീയർമാർ, അസോസിയേറ്റ് സിസ്റ്റംസ് എഞ്ചിനീയർമാർ, പ്രോഗ്രാം അനലിസ്റ്റുകള്‍, ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ആർക്കിടെക്റ്റുകള്‍ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. ഇന്ത്യയിലെ ഐഐടികള്‍ അടക്കം മുൻനിര എഞ്ചിനീറിങ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും ബോയിങ് പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്.