Home Featured ബംഗളൂരു:ദസറ ആനക്ക് വെടിയേറ്റു; തോട്ടം ഉടമ അറസ്റ്റില്‍

ബംഗളൂരു:ദസറ ആനക്ക് വെടിയേറ്റു; തോട്ടം ഉടമ അറസ്റ്റില്‍

ബംഗളൂരു: മൈസൂരു ദസറക്ക് എഴുന്നള്ളിക്കുന്ന ബലരാമ എന്ന ആനക്ക് വ്യാഴാഴ്ച രാത്രി വെടിയേറ്റ സംഭവത്തില്‍ തോട്ടമുടമ അറസ്റ്റില്‍.ബീമനക്കട്ടെ വനം വകുപ്പ് ക്യാമ്ബിന് സമീപത്തെ തോട്ടത്തില്‍ വെച്ചാണ് വെടിയേറ്റത്. ആനയെ രാത്രിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെടിയേറ്റ നിലയില്‍ തോട്ടത്തില്‍ കണ്ടെത്തിയത്.തോട്ടമുടമ അളലൂരു സ്വദേശി സുരേഷിനെ (44) വനം വകുപ്പ് ചോദ്യം ചെയ്തു. കാട്ടാനയാണെന്ന് തെറ്റിദ്ധരിച്ച്‌ വെടിവെച്ചതാണെന്നാണ് ഇയാളുടെ മൊഴി.

സുരേഷില്‍ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണിത്. മുന്‍ കാലിനും വയറിനും ഇടയിലാണ് ആനക്ക് വെടിയേറ്റത്. ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.മൈസൂരു ദസറക്ക് 13 തവണ തിടമ്ബേറ്റിയ ആനയാണിത്. 2011ന് ശേഷം ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് തിടമ്ബേറ്റുന്നതില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ദസറയോടനുബന്ധിച്ച എഴുന്നള്ളത്തിലെ സ്ഥിരസാന്നിധ്യമാണ് ബലരാമ.

അച്ഛന്‍ മരിച്ചെന്ന് മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ആദരാഞ്ജലികള്‍ക്ക് മറുപടി പറയാനാകാതെ ജീവിച്ചിരിക്കുന്ന പിതാവ്

തൊടുപുഴ: അച്ഛന്‍ മരിച്ചെന്ന് മകന്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടതോടെ ആദരാഞ്ജലികള്‍ക്കും അനുശോചനങ്ങള്‍ക്കും എന്തുമറുപടി നല്‍കുമെന്ന് അറിയാതെ പിതാവ്.പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാര്‍ത്ത ഇന്നലെയാണ് 34കാരനായ മകന്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആര്‍ഐപി, ഐ മിസ് യു’ എന്നിങ്ങനെ വാചകങ്ങളും ചേര്‍ത്തിരുന്നു.

ഇളയമകന്റെ വാട്‌സാപ്പില്‍ വന്ന സന്ദേശത്തില്‍ നിന്നാണ് ‘താന്‍ ജീവിച്ചിരിപ്പില്ല’ എന്ന പ്രചാരണം കോണ്‍ഗ്രസ് നേതാവ് അറിയുന്നത്. ഫെയ്‌സ്ബുക്കില്‍ നോക്കി. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഇടുക്കി ഡിസിസി പ്രസിഡന്റും അനുശോചന സന്ദേശം രേഖപ്പെടുത്തിയിരുന്നു.

കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്‌കാര സമയം അറിയാനുമായി വിദേശത്തുനിന്നുള്‍പ്പെടെ വിളികളെത്തി. അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന്റെ കടുംകൈ എന്നാണ് അടുത്തബന്ധുക്കള്‍ നല്‍കുന്ന സൂചന. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മകനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്.

എന്നാല്‍ പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മകനു മാപ്പുനല്‍കാന്‍ തീരുമാനിച്ചു. അതേസമയം. തന്റെ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ കയറി മറ്റാരോ പോസ്റ്റ് ചെയ്തതെന്നാണ് മകന്റെ വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group