Home കർണാടക ബെംഗളൂരുവിൽ നൂറേക്കറിൽ ഇ.വി. സിറ്റി സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരുവിൽ നൂറേക്കറിൽ ഇ.വി. സിറ്റി സ്ഥാപിക്കാൻ പദ്ധതി

by ടാർസ്യുസ്

ബെംഗളൂരു : വൈദ്യുതവാഹനമേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ട് ബെംഗളൂരുവി നുസമീപം നൂറേക്കർ സ്ഥലത്ത് വൈദ്യുതവാഹന നഗരം (ഇ.വി. സിറ്റി) സ്ഥാപിക്കാൻ കർണാടക സർക്കാർ പദ്ധതി.വൈദ്യുതവാഹന മേഖലയിലെ ഇനവേഷൻ, ടെസ്റ്റിങ്, വാലിഡേഷൻ എന്നിവയുടെ കേന്ദ്രമായി ഇ.വി. സിറ്റി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.50 ഏക്കർ വിസ്തൃതിയിലുള്ള വാഹന പരിശോധനാകേന്ദ്രമായിരിക്കും ഇ.വി. സിറ്റിയുടെ പ്രധാനഭാഗം. ഔട്ട്ഡോർ ടെസ്റ്റ് ട്രാക്കുകൾ, സിമുലേറ്റഡ് അർബൻ റോഡുകൾ, ഹിൽ ടെസ്റ്റിങ് സോണുകൾ തുടങ്ങിയവ ഇതിലുണ്ടാ കും. ഇ.വി. സോഫ്റ്റ്‌വേർ വികസിപ്പിക്കുന്നതിനും സൈബർ സെക്യൂരിറ്റി ടെസ്റ്റിങ്ങിനുമുള്ള സൗകര്യവുമുണ്ടാകും. ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചർമാർ (ഒ.ഇ.എം.), ചെറുകിട-ഇടത്തരം സംരംഭകർ, ഇൻകുബേറ്റർമാർ എന്നിവർ ഇ.വി. സി റ്റിയുടെ ഭാഗമായിരിക്കും. വൈദ്യുതവാഹനങ്ങളു ടെയും ബാറ്ററി സാങ്കേ 4 തികവിദ്യയുടെയും സെന്റർ ഓഫ് എക്സലൻസും പദ്ധതിയുടെ ഭാഗമാണ്. നൈപുണി വികസന അക്കാദമിയുമുണ്ടാകും.ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത വ്യവസായികളുടെ കൺസൽട്ടേഷൻ യോഗം പദ്ധതി ചർച്ചചെയ്തു.വൈദ്യുതവാഹന നിർമാതാക്കൾ, ബാറ്ററി ടെക്നോളജി സ്ഥാപനങ്ങൾ, കംപൊണന്റ് വിതരണക്കാർ, മൊബിലിറ്റി സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടു ത്തത്. ഇവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് പദ്ധതിക്ക് അന്തിമരൂപം നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തെ വൈദ്യുത വാഹന വ്യാപാരത്തിൽ അഞ്ചിലൊന്നും കർണാടക-ത്തിലാണ്. 5400 പൊതു വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ കർണാ ടകയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group