Home Featured ഡല്‍ഹിയിലെ പാലത്തിനടിയില്‍ വിമാനം കുടുങ്ങി; വിഡിയോ വൈറല്‍

ഡല്‍ഹിയിലെ പാലത്തിനടിയില്‍ വിമാനം കുടുങ്ങി; വിഡിയോ വൈറല്‍

ന്യൂഡല്‍ഹി: രാജ്യതലസ്​ഥാനത്തെ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനത്തിന്‍റെ വിഡിയോ കണ്ട്​ പലരും അന്തംവിട്ടിരിക്കുകയാണ്​. ശനിയാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തിന്​ സമീപമാണ്​ സംഭവം.

എയര്‍ ഇന്ത്യ ഉപേക്ഷിച്ച വിമാനം പൊളിക്കാനായി റോഡിലൂടെ കൊണ്ടുപോകുന്നതിനിടെയാണ്​ പാലത്തിനടിയില്‍ കുടുങ്ങിയത്​. ചിറകുകള്‍ ഒഴിവാക്കിയശേഷമാണ്​ ഡല്‍ഹി – ഗുരുഗ്രാം ഹൈവേയിലൂടെ വിമാനം കൊണ്ടുപോയത്​. വിമാനം കുടുങ്ങിയതോടെ റോഡില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

വിഡിയോ വൈറലായതോടെ പ്രതികരണവുമായി എയര്‍ ഇന്ത്യ രംഗത്തുവന്നു. വിമാനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി വില്‍പ്പന നടത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം ​െപാളിക്കാന്‍ വാങ്ങിയവര്‍ ശനിയാഴ്ച രാത്രി കൊണ്ടുപോകു​േമ്ബാള്‍ പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു. ഈ വിമാനവുമായി എയര്‍ ഇന്ത്യക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും അധികൃതര്‍ അറിയിച്ചു.

കുടുങ്ങിയ വിമാനം തങ്ങളുടെ ഭാഗമല്ലെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതരും വ്യക്​തമാക്കി. ‘വിമാനം ചിറകുകളില്ലാതെയാണ്​ കൊണ്ടുപോകുന്നത്​. പൊളിക്കാനുള്ളതാണിത്​. ഡ്രൈവറുടെ ഭാഗത്ത്​ പറ്റിയ പിശകാകും വിമാനം കുടുങ്ങാന്‍ കാരണം’ -എയര്‍പോര്‍ട്ട്​ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സമാന രീതിയില്‍ മുമ്ബും​ വിമാനം പാലത്തിനടിയില്‍ കുടുങ്ങിയതിന്‍റെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 2019ല്‍ പശ്ചിമ ബംഗാളിലെ ദുര്‍ഗാപുരിലായിരുന്നു സംഭവം. 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group