Home തിരഞ്ഞെടുത്ത വാർത്തകൾ ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മറ്റു 4 പേര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ബരാമതിയില്‍ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു, മറ്റു 4 പേര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

by ടാർസ്യുസ്

മുംബൈ : മഹാരാഷ്ട്രയിലെ ബരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു.66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു.ലാൻ്റിംഗിന് തൊട്ടുമുമ്ബായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തില്‍ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.6 സർക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാ‍ർ. ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു അജിത് പവാർ. ഒരു തെരഞ്ഞെടുപ്പില്‍ പോലും തോല്‍ക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കല്‍ ലോക്സഭയിലേക്കും ജയിച്ചു കയറി. മഹാരാഷ്ട്രയില്‍ അനിഷേധ്യനായിരുന്ന അജിത് പവാറിൻ്റെ അപ്രതീക്ഷിത വേർപാടില്‍ ഞെട്ടലിലാണ് നേതാക്കള്‍.

You may also like

error: Content is protected !!
Join Our WhatsApp Group