മൈസൂരു: വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ചാമുണ്ഡിമലയെ ബന്ധിപ്പിച്ച് റോപ് വേ നിർമിക്കാനുള്ള പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം വകുപ്പിനോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.സോമണ്ണ നിർദേശം നൽകി. 15 വർഷം മുൻപാണ് അടിവാരത്ത് നിന്ന് മലമുകളി ലേക്ക് റോപ് വേ എന്ന ആശയം ഉയർന്നുവന്നത്. വാഹനത്തിരക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ചുരം റോഡിൽ റോപ് വേ വരുന്നതോടെ സന്ദർശകർക്ക് കുറഞ്ഞ സമ യം കൊണ്ട് മലമുകളിൽ എത്താൻ സാധിക്കും.വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിൽ റോപ് വേ നിർമിക്കാൻ കഴിഞ്ഞ ആഴ്ച മന്ത്രി സഭായോഗം അനുമതി നൽകിയിരുന്നു.