ബെംഗളൂരു : സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ ലോക നില വാരത്തിലേക്കുയർത്താൻ പദ്ധതി.ബെംഗളൂരുവിലെ ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ നവീകരിച്ചതിന് സമാനമായാണ് ഹുബ്ബള്ളി റെയിൽവേസ്റ്റേഷനും നവീകരിക്കുക. ഉന്നതനിലവാരമുള്ള ശൗചാലയവും കാത്തിരിപ്പുമുറിയും ലിഫ്റ്റുകളുംഇവിടെയൊരുക്കും. മൂന്നുമാസത്തിനുള്ളിൽനവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്താൻകഴിയുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.ഹുബ്ബള്ളിയിൽ അധികസൗകര്യങ്ങളൊരുക്കുന്നതോടെ കൂടുതൽ തീവണ്ടിസർവീസുകളും ഇവിടെനിന്ന് തുടങ്ങാൻ കഴിയുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ഹുബ്ബള്ളിയിലെ റെയിൽവേ സ്റ്റേഷനിൽ മതിയായ സൗകര്യങ്ങളില്ലെന്ന് നേരത്തേ ആരോപണങ്ങളുയർന്നിരുന്നു. ആധുനികസൗകര്യമുള്ള റെയിൽവേ സ്റ്റേഷൻ ജില്ലയുടെ വികസനക്കുതിപ്പിന് ഊർജമാകുമെന്നാണ് കണക്കുകൂട്ടൽ.ഒട്ടേറെ വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ഹുബ്ബള്ളി. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആസ്ഥാനവും ഇവിടെയാണ്. റെയിൽവേ സ്റ്റേഷനോട് ചേർന്ന് വിശാലമായ പാർക്കിങ് സംവിധാനവും ഷോപ്പിങ് സെന്ററുമൊരുക്കാനും പദ്ധതിയുണ്ട്.
സ്വകാര്യസംരംഭകർക്കുകൂടി നേട്ടമാകുന്ന തരത്തിലായിരിക്കും ഇവയുടെ പ്രവർത്തനം. ലഘു സോളാർ പവർപ്ലാന്റ്, മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഇവിടെ നിർമിക്കും.പ്രതിദിനം 32,000 യാത്രക്കാർ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെത്തുന്നുണ്ടെന്നാണ് കണക്ക്
വന്ദേഭാരത് തിരുവനന്തപുരത്തെത്തി; സംസ്ഥാനത്ത് ഉടനീളം വൻ സ്വീകരണം
രണ്ടാം വന്ദേഭാരത് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. വമ്ബിച്ച സ്വീകരണമാണ് തലസ്ഥാന നഗരത്തില്‍ വന്ദേഭാരതിന് ലഭിച്ചത്.ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലും റെയില്‍വേയുടെ നേതൃത്വത്തിലും സ്വീകരണം നല്കി. ഇന്ത്യ വികസിത രാഷ്ട്രമാകാനുള്ള ചുവടുവെപ്പാണിതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. എ എ റഹീം എംപിയും ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈൻ ആയാണ് രണ്ടാം വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ഇന്ത്യയില്‍ പുതിയതായി സര്‍വീസ് തുടങ്ങുന്ന ഒമ്ബത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്.
കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി എന്നിവര്‍ പങ്കെടുത്തു. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ യാത്ര ചെയ്തത്. കണ്ണൂര്‍,കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജംങ്ഷൻ, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകള്‍.