മലപ്പുറം: കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം. ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊണ്ടോട്ടി സ്വദേശി നാഫിയയാണ് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പെലീസില്‍ പരാതി നല്‍കിയത്. നിസാര കാര്യങ്ങള്‍ക്ക് തന്നെ ക്രൂരമായി മര്‍ദിക്കുന്നുവായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ജൂണ്‍ 15നാണ് സംഭവം നടന്നത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. 2011 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും നാഫിയാ പൊലീസിന് നല്‍കി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത വാഴക്കാട് പൊലീസ് ഭര്‍ത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കർണാടക :മണ്ണിടിഞ്ഞ് വീട് നിലം പൊത്തി കുടുംബത്തിലെ 4 പേര്‍ മരിച്ചു
മംഗ്ളുറു: കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞ് വീട് നിലംപൊത്തി കുടുംബത്തിലെ നാലുപേര്‍ മരിച്ചു.ലക്ഷ്മിനാരായണ നായ്ക് (48), മകള്‍ ലക്ഷ്മി നായ്ക് (30), മകന്‍ അനന്ത നാരായണ നായ്ക് (28), ബന്ധു പ്രവീണ്‍ ബാലകൃഷ്ണ നായ്ക് (20) എന്നിവരാണ് രാവിലെ അപകടത്തില്‍ മരിച്ചത്.
മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മണ്ണില്‍ പെട്ടവരെ പുറത്തെടുത്തെങ്കിലും ആര്‍ക്കും ജീവനുണ്ടായിരുന്നില്ല.