Home Featured ഫോണ്‍ പേ, ഗൂഗിള്‍ പേ പ്രതിദിന പണമിടപാടുകള്‍ക്ക് പരിധി വരുന്നു

ഫോണ്‍ പേ, ഗൂഗിള്‍ പേ പ്രതിദിന പണമിടപാടുകള്‍ക്ക് പരിധി വരുന്നു

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പരിധി സൃഷ്ടിക്കാന്‍ ആര്‍ബിഐ. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളെ ഇത് ബാധിക്കും. ഈ ആപ്ലിക്കേഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് ദിവസേന പരിമിതമായ ഇടപാടുകള്‍ മാത്രമേ നടത്താന്‍ കഴിയൂ.

ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ യുപിഐ പൈപ്പ് ലൈനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് എന്‍പിസിഐയാണ്. ഡിസംബര്‍ 31 ഓടെ പ്ലേയര്‍ വോളിയം 30 ശതമാനമായി കുറയ്ക്കാനാണ് എന്‍പിസിഐ ലക്ഷ്യമിടുന്നത്.

ഐഎന്‍എസിന്‍റെ കണക്കനുസരിച്ച്‌ വിപണി വിഹിതത്തിന്‍റെ 80 ശതമാനവും വഹിക്കുന്നത് ഫോണ്‍പേയും ഗൂഗിള്‍ പേയുമാണ്. ഇത് 30 ശതമാനമായി കുറയ്ക്കാനാണ് എന്‍പിസിഐയുടെ തീരുമാനം.

ഫുഡ് ഡെലിവറിക്ക് പിറകെ ആമസോൺ ഇന്ത്യയിലെ ഈ ബിസിനസ്സും അവസാനിപ്പിക്കുന്നു

ദില്ലി: ചെലവ് ചുരുക്കൽ നടപടികളുടെയും ഭാഗമായി ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ്സ് അവസാനിപ്പിക്കുന്നു. ഫുഡ് ഡെലിവറി ബിസിനസ്സും ആമസോൺ അക്കാദമിയും അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് ദിവസങ്ങൾക്കുള്ളിലാണ്  മൊത്ത വിതരണ ബിസിനസ് അവസാനിപ്പിക്കുന്നുവെന്ന് ആമസോൺ വ്യക്തമാക്കിയത്. 

ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ്  പ്രവർത്തിക്കുന്നത്. ചെറുകിട ബിസിനസിനെ പിന്തുണയ്ക്കുന്നതിനായി ഫാർമസികൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ തുടങ്ങിയ പ്രാദേശിക ഷോപ്പുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. 

യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻ നിലവിൽ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. ജീവനക്കാരെ വലിയ തോതിലാണ് ആമസോൺ പിരിച്ചു വിടുന്നത്. സാമ്പത്തിക മാന്ദ്യത്തിനിടയിൽ കമ്പനി അതിന്റെ ആഗോള ബിസിനസ്സുമായി ബന്ധപ്പെട്ട് ചെലവ് ചുരുക്കാൻ തീരുമാനിച്ചു. വാർഷിക പ്രവർത്തന ആസൂത്രണ അവലോകന പ്രക്രിയയുടെ ഭാഗമായി തങ്ങളുടെ മൊത്ത ഇ-കൊമേഴ്‌സ് വിഭാഗമായ ആമസോൺ ഡിസ്ട്രിബ്യൂഷൻ കമ്പനി നിർത്തലാക്കുമെന്ന് ആമസോൺ വ്യക്തമാക്കി. 2022 ഡിസംബർ 29 മുതൽ ഈ സേവനം പ്രവർത്തിക്കില്ല.

ആമസോൺ ഇന്ത്യയിൽ അടച്ചുപൂട്ടുന്ന മൂന്നാമത്തെ ബിസിനസ്സാണിത്. നേരത്തെ, ആമസോൺ ഫുഡ്, എഡ്-ടെക് വെഞ്ച്വർ- ആമസോൺ അക്കാദമി ഫുഡ് ഡെലിവറി സർവീസ് നിർത്തലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി സേവനം ഡിസംബർ 29 മുതൽ നിർത്തും. അതേസമയം, കമ്പനി അതിന്റെ എഡ്-ടെക് വിഭാഗമായ ആമസോൺ അക്കാദമി നിർത്തലാക്കുക  2023 ഓഗസ്റ്റ് മുതൽ ആയിരിക്കും. 

ആമസോൺ ഈയിടെ മൊത്തം തൊഴിലാളികളി നിന്നും ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി സിഇഒ ആൻഡി ജാസ്സി തന്റെ ഔദ്യോഗിക പ്രസ്താവനയിൽ പിരിച്ചുവിടൽ സ്ഥിരീകരിക്കുകയും 2023-ലെ അടുത്ത മാസങ്ങളിലും പിരിച്ചുവിടൽ  തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

You may also like

error: Content is protected !!
Join Our WhatsApp Group