Home Featured ബംഗളൂരു:നഗരത്തിൽ വളർത്തുമൃഗങ്ങളുടെ സെൻസസ് ആരംഭിച്ചു

ബംഗളൂരു:നഗരത്തിൽ വളർത്തുമൃഗങ്ങളുടെ സെൻസസ് ആരംഭിച്ചു

ബംഗളൂരു: ദേശീയതലത്തില്‍ നടക്കുന്ന വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരു നഗര പരിധിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സെൻസസ് ആരംഭിച്ചു.വീടുകള്‍ തോറും കയറിയുള്ള കണക്കെടുപ്പ് സെപ്റ്റംബർ 21 വരെ തുടരും. ശേഖരിച്ച വിവരങ്ങള്‍ സംസ്ഥാന വകുപ്പിന് കൈമാറും. മൊബൈല്‍ ആപ്പുപയോഗിച്ചാണ് സെൻസസ്. ഇതിനായി 289 എന്യുമറേറ്റർമാരെ നിയോഗിച്ചു.

തലച്ചോറും കണ്ണും കൈകാലുകളും ഇല്ല; 700 ലേറെ ലിംഗഭേദങ്ങളുള്ള അജ്ഞാത ജീവി!

തലച്ചോറില്ലാത്ത, കണ്ണുകളോ, കൈകാലുകളോ ഉദരമോ ഇല്ലാത്ത 700 ലേറെ ലിംഗഭേദങ്ങളുള്ള ഒരു അജ്ഞാത ജീവിയാണ് ബ്ലോബ്. ഫിസേറം പോളിസെഫാലം എന്നാണ് ശാസ്ത്രീയ നാമം.മനുഷ്യനേക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ജന്മമെടുത്ത ഈ അജ്ഞാത ജീവിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ശരീരം വഴുവഴുപ്പുള്ള സ്‌പോഞ്ച് പോലെയാണ്. നിശ്ചലാവസ്ഥയിലാണെങ്കിലും ഇതിന് നില്‍ക്കുന്ന പരിസരത്ത് മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിലയില്‍ പായല്‍ പോലെ പടരുന്നുണ്ട്. ഇതുവഴി കൂണ്‍ ബീജങ്ങള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ പോലെയുള്ള ഇരകളെ തേടുകയാണ് ലക്ഷ്യം.

കഴിഞ്ഞ കുറച്ച്‌ വർഷങ്ങവായി ഈ അജ്ഞാത ജീവിക്കു പിന്നാലെയായിരുന്നു ഗവേഷകരെന്ന് പാരിസ് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ഡയറക്ടർ ബ്രൂണോ ഡേവിഡ് വ്യക്തമാക്കി. ‌പാരിസിലെ ബോയിസ് ഡി വിന്‍സെന്‍സ് പാര്‍ക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കില്‍ താമസിക്കുന്ന ബ്ലോബിനെ ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനാവും. ‌ഭൂമിയിലെത്തി പെന്‍സില്‍വാനിയ നിവാസികളെ വിഴുങ്ങുകയും ചെയ്യുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ ‘ ദി ബ്ലോബ്’ എന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയുടെ പേരാണ് ഈ ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്.

ഏകകോശ ജീവിയാണ് ബ്ലോബ്. ‌ ബ്ലോബിന് ഒരൊറ്റ കോശം മാത്രമാണുള്ളത്. കൂടുതല് ഡിഎൻഎകളെ ഉല്‍പാദിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള കഴിവുണ്ട്. മഞ്ഞനിറത്തിലാണ് ഇവ കാണപ്പെടാറുള്ളതെങ്കിലും ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞളിഞ്ഞ ഇലകളിലും നനഞ്ഞ് ഈര്‍പ്പവും തണുപ്പുമുള്ള തടികളിലുമാണ് ഇവ കാണപ്പെടുന്നത്. ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന അസാധാരണ വസ്തുക്കളില്‍ ഒന്നാണ് ബ്ലോബെന്നും ബ്രൂണോ ഡേവിഡ് വ്യക്തമാക്കി. കോടിക്കണക്കിനു വര്‍ഷങ്ങളായി ഇതിവിടെയുണ്ട്. ഇതെന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇതൊരു ജീവിയാണോ അതോ ഫംഗസാണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും വസ്തുവാണോ എന്നും വ്യക്തമായ ധാരണയില്ല. പക്ഷേ ഒന്നറിയാം ഇത് അമീബയെപ്പോലെ ഒരു ഏകകോശ ജീവിയാണ്. കാലങ്ങളോളം ഗവേഷകർ ഇതിനെ ഫംഗസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് നടത്തിയ ഗവേഷങ്ങള്‍ക്കൊടുവില്‍ അമീബയുടെ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group