ബംഗളുരു : സംസ്ഥാനത്ത് നാളെ ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികൾ നാളെ ബലി പെരുന്നാൾ ആഘോഷിക്കുന്നു. ഏറെ പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകൽപ്പനയനുസരിച്ച് ബലി നൽകാൻ തീരുമാനിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ബലി പെരുന്നാൾ.
അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ . ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർത്ഥാടനം നടത്തും. ജീവിതത്തിലന്നോളം പറ്റിയ തെറ്റുകൾക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നിൽ സ്വയം സമർപ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപ്പണമാണു ബലി പെരുന്നാൾ നൽകുന്ന സന്ദേശം. സ്വന്തം മകനെ ബലി നല്കണമെന്ന ദൈവകൽപന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും.
കർണാടകയിലും, കേരളത്തിലും ഒരേ ദിവസമാണ് പെരുന്നാൾ ആലോഷം. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കർശന നിയന്ത്രണങ്ങളോടെയാണ് നാളെ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികളിൽ നമസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പള്ളികളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനമുള്ളത്. പള്ളികളിലെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കുകയും പ്രാർഥനവേളയിൽ ആറടി അകലം പാലിക്കുകയും വേണം. 10 വയസിന് താഴെയുള്ള കുട്ടികൾ വീടുകളിൽ വെച്ചാണ് നമസ്കാരം നിർവഹിക്കേണ്ടത്.
ബലി പെരുന്നാൾ നമസ്കാരം ബംഗളുരു
- മസ്ജിദു റഹ്മ കോൾസ് പാർക്ക്, രാവിലെ 8.30, കെ വി ഖാലിദ് നേതൃത്വം നൽകും.
- നാഗർ ഭാവി ഇസ്ലാമിക് സെൻറർ, രാവിലെ7.30, മുർഷിദ് മുറങ്കാട്ട് നേതൃത്വം നൽകും .
- ബനശങ്കരി മിൻഹാജ് നഗർ ഈദ്ഗാഹ് മസ്ജിദിൽ രാവിലെ എട്ടിന് റഷീദ് മൗലവി നേതൃത്വം നൽകും.
- ബൈസന്ദ കെ.എം.സി.സി. എസ്.ടി.സി.എച്ച്. കെട്ടിടത്തിൽ രാവിലെ എട്ടിന് ത്വാഹാ വാഫി നേതൃത്വം നൽകും.
- മജസ്റ്റിക് തവക്കൽ മസ്താൻ ദർഗ മസ്ജിദിൽ രാവിലെ ഏഴിന് ഹാരിസ് മൗലവി നേതൃത്വം നൽകും.
- ശിവാജി നഗർ സലഫി മസ്ജിദ് രാവിലെ7.15ന് ഫിറോസ് സ്വലാഹി നേതൃത്വം നൽകും.
- ബി.ടി.എം കേരള സലഫി മസ്ജിദ് – രാവിലെ7.30 ന് – അഷ്കർ സ്വലാഹി നേതൃത്വം നൽകും.
- ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ രാവിലെ 7.30-ന് സൈത് മുഹമ്മദ് നൂരി നേതൃത്വം നൽകും.
- അൾസൂർ മർക്കസുൽ ഹുദയിൽ രാവിലെ എട്ടിന് ഹബീബ് നൂറാനിയും 8.45-ന് ബദറുദ്ദീൻ ഖാദിരിയും നേതൃത്വം നൽകും.
- വിവേക് നഗർ ഹനഫി മസ്ജിദിൽ രാവിലെ 9.15-ന് അഷ്റഫ് സഖാഫി നേത്യത്വം നൽകും
- എം.എസ്. പാളയ നൂറുൽ അഖ്സാ മസ്ജിദിൽ 9.00 മണിക്ക് സുഹൈർ സഖാഫി നേതൃത്വം നൽകും
- എച്ച്.എസ്.ആർ.നൂറുൽ ഹിദായ അബ്ദുൾമജീദ് മൗലവി 8.00 മണിക്ക് നേതൃത്വം നൽകും
- . മസ്ജിദ് ഖൈർ പീനിയ: ബഷീർ സഅദി, ഹംസ സഅദി 7.00 മണിക്ക് നേതൃത്വം നൽകും
- ബദരിയ്യ മസ്ജിദ് ഗുട്ടഹള്ളി: ഹാരിസ് മദനി 7.00 മണിക്ക് നേതൃത്വം നൽകും
- ഉമറുൽ ഫാറൂക്ക് മസ്ജിദ് മാരുതി നഗർ: ഇബ്രാഹിം സഖാഫി പയോട്ട 9.00 മണിക്ക് നേതൃത്വം നൽകും
- കോറമംഗല കേരള മുസ്ലിം ജമാഅത്ത്കമ്മിറ്റി സത്താർ മൗലവി 8.00 മണിക്ക് നേതൃത്വം നൽകും
- മർക്കസ് മസ്ജിദ് ലക്ഷ്മി ലേ ഔട്ട്: ശംഷുദ്ദീൻ അസ്ഹരി 7.45ന് നേതൃത്വം നൽകും
- റഹിമാനിയ്യ മസ്ജിദ് ശിഹാബുദ്ധീൻ സഖാഫി 9.00 മണിക്ക് നേതൃത്വം നൽകും
- ബിലാൽമസ്ജിദ് ജെ.സി. നഗർ: അബ്ദുൽ ഗഫൂർ സഖാഫി 8.00 മണിക്ക് നേതൃത്വം നൽകും
- ശാഫി മസ്ജിദ് എം.ഡി. ബ്ലോക്ക് സിറാജ്സ ഖാഫി 7.30ന് നേതൃത്വം നൽകും
- നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കെ.ആർ. പുരം: അബ്ബാസ് നിസാമി, ഹാഫിള് റഹിമാൻ മുസ്ല്യാർ 7.30 നേതൃത്വം നൽകും
- മോത്തി നഗർ മഹ്മൂദിയ്യ മസ്ജിദ് പി.എം. മുഹമ്മദ് മൗലവി 9.00 നേതൃത്വം നൽകും
- ആസാദ് നഗർ മസ്ജിദ് നമിറ എം.പി. ഹാരിസ് മൗലവി 8.30 നേതൃത്വം നൽകും
- തിലക് നഗർ മസ്ജിദ് യാസീൻ മുഹമ്മദ് മുസ്ല്യാർ 7.30 നേതൃത്വം നൽകും
- ആർ.സി. പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് അഷ്റഫ് അലി ദാരിമി 8:00നു നേതൃത്വം നൽകും
മൈസൂര് നിസ്കാര സമയം
- മൈസൂരു. കേരള മുസ്ലിം ജമാഅത്ത് മസ്ജിദ്, മണ്ഡി മൊഹല്ല രാവിലെ 8 മണിക്ക് സൈനുദ്ധീൻ മുസ്ലിയാർ നേതൃത്വം നൽകും.
- സലഫി മസ്ജിദ് ബന്നി മണ്ഡപ് രാവിലെ 7.30ന് മുഹമ്മദ് അസ്ലം മൗലവി നേതൃത്വം നൽകും.
- ഗൗസിയ നഗർ, അൽനൂർ മസ്ജിദ്, രാവിലെ 8 മണി അസീസ് മിസ്ബാഹി നേതൃത്വം നല്കും
മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ് ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….*Play Store:- App Store:- https://apple.co/3i54JyH