![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു :റഗുലർ ക്ലാസുകൾ നടത്താനായി ബെംഗളൂരുവിലെ എൻജിനീയറിങ് കോളജുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 19 വരെ നിയന്ത്രണങ്ങൾ നില നിൽക്കുന്നുണ്ടെങ്കിലും ഓൺ ലൈൻ ക്ലാസുകളിലേക്ക് പോയാൽ ആയിരക്കണക്കിനു വിദ്യാർഥികളുടെ ക്യാംപസ് റിക്രൂട്ട്മെന്റിനെ ഇത് ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണിത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ മാർഗനിർദേശ പ്രകാരം നഗരത്തിലെ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകളും 10 മുതൽ 12 വരെ ക്ലാസുകളും മാത്രമാണ് ഓഫ്ലൈനായി പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്. ഇതിനു പുറമേ വാരാന്ത്യ കർഫ്യൂ ദിനങ്ങളിൽ അഭിഭാഷകരുടെ ഓഫിസുകൾ പകുതി പേരെ വച്ച് പ്രവർത്തിപ്പിക്കാനും സർക്കാർ അനുമതി നൽകി.