Home Featured ഹുബ്ബള്ളിയിൽ നിന്ന് കാർഗോ വിമാന സർവിസിന് അനുമതി

ഹുബ്ബള്ളിയിൽ നിന്ന് കാർഗോ വിമാന സർവിസിന് അനുമതി

by ടാർസ്യുസ്

ഹുബ്ബള്ളി :ഹുബ്ബള്ളി വിമാന ത്താവളത്തിൽ നിന്നു കാർഗോ സർവീസ് ആരംഭിക്കാൻ അനുമതി. കാർഗോ ടെർമിനലിൽ സുരക്ഷ പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പൂർത്തിയായതോടെയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്.

60 ലക്ഷം രൂപ ചെലവഴിച്ചാണ് 1500 മെട്രിക് ടൺ ഉൽപന്നങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ടെർമിനൽ നിർമിച്ചത്. ഇൻഡിഗോ, സ്റ്റാർ എയർ തുടങ്ങിയ കമ്പനികളാണ് കാർഗോ സർവീസ് ആരംഭിക്കാൻ താൽപര്യം അറിയിച്ചതെന്ന് വിമാനത്താവള ഡയറക്ടർ പ്രമോദ് കുമാർ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group