ബെംഗളൂരു ദ് പെന്തക്കോസ്ത് മിഷൻ ബെംഗളൂരു സെന്റർ കൺ വൻഷൻ നാളെ ആരംഭിക്കും. ഹെന്നൂർ-ബാഗലൂർ റോഡിലെ ഗദലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തെ പെന്ത ക്കോസ്ത് മിഷൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന കൺവൻ ഷൻ 27ന് സമാപിക്കും.
ദിവസവും രാവിലെ 4നു സ്തോത്രാരാധന, 7നു ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം, ഉച്ചയ്ക്ക് 3നും രാത്രി 10നു കാത്തിരിപ്പ് യോഗം, വൈകിട്ട് 6നു ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും ശനിയാഴ്ച ഉച്ചയ്ക്ക് യുവജന സമ്മേളനവും സൺഡേ സ്കൂൾ അധ്യാപകരുടെ വാർഷിക സമ്മേ ളനവും നടക്കും. 27ന് രാവിലെ 9ന് സംയുക്ത ആരാധന, വൈകിട്ട് 6നു സമാപന കൺവൻഷൻ