മൈസൂരു : ഗുണ്ടൽപേട്ട്- സുൽത്താൻ ബത്തേരി റോഡിൽ ചൊവ്വാഴ്ച പുലർച്ചെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ഗുണ്ടൽപേട്ട് ടൗൺ കഴിഞ്ഞ് ടോൾ ബൂത്ത് എത്തുന്നതിന് രണ്ട് കിലോമീറ്റർ മുമ്പാണ് കല്ലേറുണ്ടായത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസിയുടെ ഐരാവത് ബസിനും കേരള ആർടിസിയുടെ സ്വിഫ്റ്റ് ബസിനും കാറുകൾ അടക്കമുള്ള മറ്റു വാഹനങ്ങൾക്കും നേരെയാണ് കല്ലേറുണ്ടായത്.സ്വിഫ്റ്റ് ബസ്സിന്റെ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ കർണാടക ഹൈവേ പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനങ്ങൾ പിന്നീട് യാത്ര തുടർന്നു. ഗുണ്ടൽപേട്ട് സുൽത്താൻ ബത്തേരി പാതയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വീഡിയോ കോളില്‍ നഗ്നയായി യുവതി; പിന്നാലെ “ഡിജിപി’ വിളിച്ചു, യുവാവിന് രണ്ട് ലക്ഷം പോയി
ഓണ്‍ലൈൻ ചാറ്റിംഗിനിടെ യുവതി പെട്ടന്ന് വസ്ത്രങ്ങളഴിച്ച് നഗ്നയായി നിന്നു. ചാറ്റ് കഴിഞ്ഞ ശേഷം കോഴിക്കോട്ടെ ഒരു യുവാവിന് ഫോണ്‍ വിളികള്‍ വരാൻ തുടങ്ങി.നഗ്നഫോട്ടോകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് നാണം കെടുത്തുമെന്നു പറഞ്ഞായിരുന്നു യുവതിയുടെ ഭീഷണി.യുവാവ് ഭീഷണി അത്ര കാര്യമാക്കിയില്ല. അധികം വൈകാതെ “ഡിജിപി’ വീഡിയോ കോളിലെത്തി. നക്ഷത്ര ചിഹ്നങ്ങള്‍ ധരിച്ച, യൂണിഫോമും തൊപ്പിയും ധരിച്ച ഡിജിപി. “പെണ്‍കുട്ടി ആത്മഹത്യയുടെ വക്കിലാണ്.
ആത്മഹത്യ ചെയ്താല്‍ ജയിലില്‍ പോകേണ്ടി വരും’ എന്നൊക്കെയായിരുന്നു പോലീസ് ഓഫീസറുടെ ഞെട്ടിക്കല്‍.തകര്‍ന്നുപോയ യുവാവ് അങ്ങനെ രണ്ടു ലക്ഷം രൂപ നല്‍കി. പിന്നെയും ഭീഷണി തുടര്‍ന്നപ്പോള്‍ കോഴിക്കോട് സൈബര്‍ പോലീസിനെ സമീപിച്ചു. ഹണിട്രാപില്‍ കുരുങ്ങിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഡിജിപി ആരാണെന്ന് അറിയാൻ സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ യുവാവ് നല്‍കിയ നന്പറില്‍ തിരിച്ചു വിളിച്ചു.വീഡിയോ കോളില്‍ അങ്ങേതലയ്ക്ക് പ്രത്യക്ഷപ്പെട്ടത് ഡിജിപി. ആദ്യനോട്ടത്തില്‍ യഥാര്‍ഥ പോലീസുകാരും ഒന്നന്പരന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഡിജിപി പെട്ടെന്ന് മുങ്ങി.
ആന്ധ്രപ്രദേശിലുള്ള ഡിജിപിയാണെന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ യുവാവില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയത്.മാനക്കേടും നാണക്കേടും കാരണം പേര് പുറത്തുപറയാൻ പറ്റാത്ത അവസ്ഥയിലാണ് യുവാവ്. യുവാവിനെ പറ്റിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹണിട്രാപില്‍ കുടുക്കാൻ അപരിചിതമായ നന്പറില്‍ നിന്നാണ് തട്ടിപ്പു സംഘം ആളുകള്‍ക്ക് സന്ദേശം അയക്കുന്നത്. നിങ്ങളുമായി പരിചയപ്പെടാൻ താല്‍പര്യമുണ്ടെന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ ചാറ്റിംഗ് തുടങ്ങും. അധികം വൈകാതെ വീഡിയോ കോളിലേക്ക് മാറും.വീഡിയോ കോളിലുള്ള പെണ്‍കുട്ടി നഗ്നയായി പ്രത്യക്ഷപ്പെട്ട് ചാറ്റിംഗ് തുടരും.
ചിലപ്പോള്‍ ഇങ്ങേ തലക്കുള്ള യുവാക്കളും നഗ്നത പ്രദര്‍ശിപ്പിച്ച് ചാറ്റിംഗ് നടത്തും. അതിനുശേഷമാണ് തട്ടിപ്പു സംഘം യുവാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യുക.വീഡിയോ ചാറ്റിംഗ് റെക്കാഡ് ചെയ്ത ശേഷം അതു കാണിച്ചാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. ഉത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആളുകള്‍ പാഠം പഠിക്കില്ലെന്ന് സൈബര്‍ പോലീസ് പറയുന്നു.