Home Featured ബെംഗളൂരു:ബാഗൽകോട്ട്-മൈസൂരു ബസവ എക്സ്‍പ്രസിനുനേരെ അജ്ഞാതരുടെ കല്ലേറ്

ബെംഗളൂരു:ബാഗൽകോട്ട്-മൈസൂരു ബസവ എക്സ്‍പ്രസിനുനേരെ അജ്ഞാതരുടെ കല്ലേറ്

ബെംഗളൂരു:ബാഗൽകോട്ട്-മൈസൂരു ബസവ എക്സ്‍പ്രസിനുനേരെ അജ്ഞാതരുടെ കല്ലേറ്. ചില്ലുകൾ തെറിച്ചതിനെത്തുടർന്ന് ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കുകളേറ്റു. ബുധനാഴ്ച രാത്രി കലബുറഗി ബാബലാഡയ്ക്കു സമീപത്തുവെച്ചാണ് സംഭവം. സ്റ്റേഷൻ പിന്നിട്ടയുടനെ തീവണ്ടിക്കുനേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു. എൻജിൻഭാഗത്തെ ചില്ലും എ.വൺ എ.സി. കോച്ചിന്റെ ചില്ലും കല്ലേറിൽ തകർന്നു. മൈസൂരുവിൽനിന്ന് ബാഗൽകോട്ടിലേക്ക് പോകുകയായിരുന്നു തീവണ്ടി. കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ വണ്ടി യാത്രതുടർന്നു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ മാസം ആറിന് ധാർവാഡ്-ബെംഗളൂരു എക്സ്പ്രസിനുനേരെയും കല്ലേറുണ്ടായിരുന്നു.

ശരീരഭാരം 38 കിലോ വരെ ആയി; എപ്പോഴും അപ്പ പറയും ആശുപത്രിയില്‍നിന്ന് നമുക്ക് പോകാം’

സോളാര്‍ക്കേസിലെ വിധിവന്നപ്പോള്‍ എല്ലാം പൂര്‍ണമായി തെറ്റാണെന്ന് തെളിഞ്ഞുവന്നതിന്റെ സന്തോഷമായിരുന്നു അപ്പയ്ക്ക്.ഇങ്ങനെയൊക്കെ വന്നതില്‍ സങ്കടമുള്ളതായി ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഉള്ളില്‍ വിഷമമുണ്ടായിരുന്നിരിക്കണം’ -മറിയം പറഞ്ഞു.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര വാമനപുരത്ത് എത്തുമ്ബോള്‍ ജനങ്ങളുടെ സ്നേഹത്തോടെയുള്ള കാത്തിരിപ്പുകണ്ട് വിങ്ങിപ്പൊട്ടുകയായിരുന്നു മറിയം.’എപ്പോള്‍ പുറത്തുപോയാലും അപ്പയ്ക്ക് ടെൻഷനായിരുന്നു. ‘എവിടായി, എവിടായി’ എന്ന് വിളിച്ചുചോദിക്കും. തുടരെ വിളിക്കുമ്ബോള്‍ ചിലപ്പോള്‍ ദേഷ്യം വരും. അപ്പോള്‍ അപ്പയോട് പറയും ‘അപ്പ ഞാനിത്ര പ്രായമുള്ള ആളല്ലേ.

ഞാൻ അങ്ങ് വരുമെന്ന്…’ ഇനി അങ്ങനെ വിളിക്കാൻ അപ്പയില്ലെന്ന് ഓര്‍ക്കുമ്ബോള്‍’ -വാക്കുകള്‍ മുഴുവനാകാതെ മറിയം വിങ്ങി.എറണാകുളം രാജഗിരി, ജര്‍മനി, ബെംഗളൂരു എന്നിവിടങ്ങളിലായി കഴിഞ്ഞ എട്ടുമാസമായുള്ള ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് ഒപ്പമുണ്ടായിരുന്നത് മകള്‍ മറിയമായിരുന്നു. ഒരിക്കലും ഏകാന്തത ഇഷ്ടമില്ലാത്തയാള്‍ക്ക് ആശുപത്രിവാസത്തോട് തീരെ സഹിക്കാനായിരുന്നില്ല. ‘നമുക്ക് പോകാം, പോകാം’ എന്നുപറയും.’മൂന്നാലുമാസമായി സംസാരിക്കാൻ കഴിയാതെയായിട്ട്. അപ്പോഴും പേപ്പറില്‍ കാര്യങ്ങള്‍ എഴുതിക്കാണിക്കും. ചികിത്സയുടെ ആദ്യവേളയില്‍ ശരീരഭാരം തീരെ കുറഞ്ഞു. 38 കിലോയായി.

പിന്നീട് ഭാരം 53 ആയി. ശരീരത്തിന്റെ നീരുമാറിയപ്പോള്‍ 48 കിലോയായി.ആ ഭാരത്തിന് മരിക്കുംവരെ മാറ്റമില്ലായിരുന്നു. അതുകൊണ്ട് അപ്പ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു.കഴിഞ്ഞദിവസം വെളുപ്പിന് ഹൃദയമിടിപ്പില്‍ നേരിയ വ്യത്യാസം വന്നു. അതാണ് കുഴപ്പത്തിലായത്. അപ്പോള്‍ ഞാനും ചാണ്ടിയും അച്ചുവും അടുത്തുണ്ട്. ഞാൻ അപ്പയുടെ ചെവിയില്‍ മെല്ലെ പറഞ്ഞു ‘അപ്പാ പോകല്ലേ അപ്പാ…പോകല്ലേ’. അപ്പ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അത്.

ബെംഗളൂരുവിലായിരുന്ന കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസിന് അപ്പ ഒരാഗ്രഹം പറഞ്ഞു. മക്കളും കൊച്ചുമക്കളും ഒപ്പംവേണം. അന്ന് അപ്പയ്ക്ക് അതിയായ സന്തോഷമായിരുന്നു. അപ്പോഴൊക്കെ ആള്‍ക്കൂട്ടത്തില്‍ ആകുന്ന സന്തോഷമായിരുന്നു മുഖത്ത്.അതുകൊണ്ട് രാത്രികളില്‍പോലും അദ്ദേഹത്തെ ഒറ്റയ്ക്കാക്കിയില്ല. ഞാനോ അമ്മയോ കൂടെ കാണും. ഉറങ്ങാതെ മുകളിലേക്കുനോക്കി അപ്പ കിടക്കുമ്ബോള്‍ ഞാൻ മെല്ലെ തലയില്‍ തടവും. അങ്ങനെ തടവുന്നതിനിടയില്‍ അപ്പ ഉറങ്ങും. ഒത്തിരി സമാധാനത്തോടെ… ഞാൻപോലും അറിയാതെ’.

You may also like

error: Content is protected !!
Join Our WhatsApp Group