Home Featured ബെംഗളൂരു:യശ്വന്ത്പൂരിലെ കാൽനട സബ് വേ വൃത്തിയാക്കി.

ബെംഗളൂരു:യശ്വന്ത്പൂരിലെ കാൽനട സബ് വേ വൃത്തിയാക്കി.

ബെംഗളൂരു: തിരക്കേറിയ തുംകൂർ റോഡിനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള മത്സ്യ മാർക്കറ്റുമായി ബന്ധിപ്പിക്കുന്ന യശ്വന്ത്പൂരിലെ കാൽനട സബ് വേ വൃത്തിയാക്കി. ആയിരക്കണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്ന അണ്ടർപാസ് കാൽനടയാത്രക്കാരെയും യശ്വന്ത്പൂരിലെ ബിസിനസുകളെയുമാണ് ബാധിക്കുന്നത്..

കവിഞ്ഞൊഴുകുന്ന മലിനജലവും വൃത്തിയാക്കാത്ത അവശിഷ്ടങ്ങളും സബ്വേയും മാലിന്യക്കൂമ്പാരമായി മാറിയതും ഈ പാത ഉപയോഗശൂന്യമാക്കി തീർത്തു.ചീഫ് സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് പ്രദേശം വൃത്തിയാക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ലൈറ്റ് ബൾബുകൾ ശരിയാക്കാനുമുള്ള ജോലികൾ മെയ് പകുതിയോടെ നടന്നതായി ബിബിഎംപി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ഭാര്യ ഭക്ഷണം വിളമ്ബാന്‍ വൈകി: പ്രകോപിതനായ യുവാവ് 8 വയസുള്ള മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി

രാഞ്ചി:ജാര്‍ഖണ്ഡില്‍ പിതാവ് എട്ട് വയസുകാരനായ മകനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി.ഗിരിദിഹിലെ ബിര്‍നി പൊലീസ് സ്റ്റേഷൻ പരിധിയില്‍ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ബരാദിഹ് സ്വദേശിയായ ദുലാര്‍ യാദവാണ് ഭാര്യയോടുള്ള ദേഷ്യത്തിന് മകൻ സച്ചിൻ കുമാറിനെ കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ ദുലാര്‍ യാദവ് തിങ്കളാഴ്‌ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഭാര്യയോട് ഭക്ഷണം ചോദിച്ചു.

എന്നാല്‍ ഭക്ഷണം വിളമ്ബാൻ അല്‍പനേരം വൈകിയതിന് പ്രകോപിതനായ ദുലാര്‍ ഭാര്യയുമായി വഴക്കിട്ടു. ഭാര്യയെ മര്‍ദിച്ചിട്ടും ദേഷ്യം അടങ്ങാത്തതിനെ തുടര്‍ന്ന് മകന്‍ സച്ചിൻ കുമാറിനെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച്‌ തന്നെ സച്ചില്‍ മരണപ്പെട്ടു. ദുലാര്‍ യാദവിന് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. മകനെ കൊലപ്പെടുത്തിയ കേസില്‍ ദുലാര്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ : ദിവസങ്ങള്‍ക്ക് മുൻപാണ് ഛത്തീസ്‌ഗഡിലെ സിംഗോഡയില്‍ മാതാപിതാക്കളെയും മുത്തശ്ശിയേയും യുവാവ് കൊലപ്പെടുത്തിയത്. സിംഗോഡയിലെ പുട്‌ക ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. അധ്യാപക ദമ്ബതികളുടെ മകനായ ഉദിത് ആണ് മാതാപിതാക്കളായ പ്രഭാത് ഭോയി, ജര്‍ണ ഭോയി, മുത്തശ്ശി സുലോചന എന്നിവരെ കൊലപ്പെടുത്തിയത്. മാതാപിതാക്കളെയും മുത്തശ്ശിയേയും കാണുന്നില്ലെന്ന് പറഞ്ഞ് ഉദിത് തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മെയ് എട്ടിന് മാതാപിതാക്കളും മുത്തശ്ശിയും വൈദ്യചികിത്സക്കായി റായ്‌പൂരിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഉദിത് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍, ഉദിത്തിന്‍റെ സഹോദരൻ അമിത് വീട്ടിലെത്തിയപ്പോള്‍ വീടിന്‍റെ പരിസരത്ത് ചോരപ്പാടുകള്‍ കാണുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന്‍റെ പിൻഭാഗത്ത് വിറക് കൂമ്ബാരം കത്തിച്ചതായും കണ്ടെത്തി. വിറക് കൂമ്ബാരത്തിനിടയില്‍ നിന്ന് അസ്ഥികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പൊലീസ് പിടിയിലായ ഉദിത് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

ആഢംബര ജീവിതം നയിക്കാൻ തല്‍പരനായിരുന്ന ഉദിത്തിന് പലപ്പോഴും പണം നല്‍കാൻ മാതാപിതാക്കള്‍ വിസമ്മതിച്ചു. ഇതിലുള്ള പകയാണ് സ്വന്തം മാതാപിതാക്കളുടെ തന്നെ കൊലപ്പെടുത്താൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group