ബെംഗളൂരു:ബെംഗളൂരു-മൈസൂരു പാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലോടെ മാണ്ഡ്യക്കു സമീപം മദ്ദൂരിലായിരുന്നു അപകടം.ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. തേജസ് അപകടസ്ഥലത്ത് മരിച്ചു. മാണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി. മാണ്ഡ്യ കെ.എം.സി.സി. ഭാരവാഹികളായ റഷീദ്, സലീം, കാദർ, അൻസാർ എന്നിവരാണ് ആശുപത്രിയിലെ നടപടികൾക്ക് നേതൃത്വംനൽകിയത്.
പ്രധാനമന്ത്രി മോദി ഒരു രാക്ഷസൻ, എല്ലാവരെയും അപമാനിക്കുന്നയാള്‍’; വിവാദ പ്രസ്താവനയുമായി ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസ്താവനയുമായി ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍.പ്രധാനമന്ത്രി മോദി ഒരു രാക്ഷസൻ ആണെന്നും എല്ലാവരേയും അപമാനിക്കുന്ന ആളാണെന്നും ഗോപാല്‍ മണ്ഡല്‍ തുറന്നടിച്ചു.ബിഹാറിലെ ഭഗല്‍പൂരിലെ ഗോപാല്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ഗോപാല്‍ മണ്ഡല്‍.”ഞങ്ങള്‍ പ്രധാനമന്ത്രി മോദിക്ക് എതിരല്ല. അവര്‍ വെറും ഭൂതങ്ങള്‍ മാത്രമാണ്. ഒരു ദിവസം അവര്‍ എല്ലാവരെയും നശിപ്പിക്കും. അടല്‍ ബിഹാരി വാജ്‌പേയിയെയും ലാല്‍ കൃഷ്ണ അദ്വാനിയെയും പോലെയല്ല അദ്ദേഹം, ഇന്നുവരെ പ്രധാനമന്ത്രി മോദിയുടെ ബോട്ടില്‍ ഞാൻ തനിച്ചല്ല, ആരാണ് മോദി?’ ഇത് കേള്‍ക്കുമ്ബോള്‍ തന്നെ ബിജെപിക്കാര്‍ക്ക് ദേഷ്യം വരും” – ഗോപാല്‍ മണ്ഡല്‍ ട്വീറ്റ് ചെയ്തു.