Home Featured ബെംഗളൂരു: ചിക്കബാനവാരയിൽ സ്റ്റോപ്പ് അനുവദിക്കണമെqന്ന ആവശ്യം ശക്തം.

ബെംഗളൂരു: ചിക്കബാനവാരയിൽ സ്റ്റോപ്പ് അനുവദിക്കണമെqന്ന ആവശ്യം ശക്തം.

ബെംഗളൂരു: ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ചിക്കബാനവാര റെസിഡന്റ്‌സ് ഫോറം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഫോറം പ്രസിഡന്റ് രവിശങ്കർ സദാനന്ദഗൗഡ എം.പി., റെയിൽവേ അഡീഷണൽ ഡിവിഷണൽ മാനേജർ കുസുമ ഹരിപ്രസാദ് എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

ട്രെയിന്‍ വരുന്നത് അറിയിക്കാന്‍ മറന്ന് റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍: യാത്രക്കാര്‍ പെരുവഴിയിലായി

ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍. കര്‍ണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലാകുന്ന അവസ്ഥയുണ്ടായി. ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്പ്രസ് ട്രെയിനില്‍ കയറാൻ കാത്തുനിന്ന 60-ലധികം യാത്രക്കാര്‍ക്കാണ് ട്രെയിൻ നഷ്ടമായത്.ശനിയാഴ്ച രാത്രി ഒമ്ബതിന് ഹുബ്ബള്ളിയില്‍ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. പുറപ്പെട്ട ട്രെയിൻ ഞായറാഴ്ച രാവിലെ 6.15ന് കലബുറഗി സ്റ്റേഷനില്‍ എത്തേണ്ടതായിരുന്നു.

ട്രെയിൻ കാത്ത് യാത്രക്കാര്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ എത്തി. എന്നാല്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ട്രെയിൻ വന്ന വിവരം അറിയിക്കുകയോ പ്ലാറ്റ്‌ഫോം നമ്ബര്‍ അറിയിക്കുകയോ ചെയ്തില്ല. ട്രെയിൻ മറ്റൊരു പ്ലാറ്റ്‌ഫോമിലെത്തി ഷെഡ്യൂള്‍ പ്രകാരം പുറപ്പെടുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാൻ കഴിയാത്തത്.ട്രെയിൻ പോയതറിഞ്ഞതോടെ യാത്രക്കാര്‍ സ്റ്റേഷന് മാനേജരുടെ ഓഫീസിലെത്തി പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി.

You may also like

error: Content is protected !!
Join Our WhatsApp Group