മംഗ്ളുറു: വിഖ്യാത തീര്‍ഥാടന കേന്ദ്രമായ മൈസൂറു ചാമുണ്ഡി കുന്നിന്റെ നെറുകയിലും ഓടുന്ന കാറിന് തീപിടിച്ചു.പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍ അലറി വിളിച്ചതിനാല്‍ കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി രക്ഷപ്പെട്ടു.ബെംഗ്ളുറു എച് എസ് ആര് ലേഔടില്‍ താമസിക്കുന്ന ജെ പ്രശാന്തിന്റെ കെഎ-16-എം-9003 നമ്ബര്‍ ഹ്യുന്‍ഡായ് കാറിനാണ് സന്ധ്യയോടെ തീപ്പിടിച്ചത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച കാര്‍ കെജി കൊപ്പല്‍ സ്വദേശി മഹേഷ് ബി ഗൗഡയാണ് ഓടിച്ചത്.
പുക ഉയരുന്നത് കണ്ട് പിന്നിലെ വാഹനങ്ങളിലുള്ളവര്‍ അറിയിച്ചതോടെ ഗൗഡ കാര്‍ നിറുത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ ബോണറ്റില്‍ നിന്ന് പടര്‍ന്നു തുടങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കകം കാര്‍ ചാമ്ബലായി. ഗൗഡയുടെ പരാതിയില്‍ കെആര്‍ പൊലീസ് കേസെടുത്തു.
ലോകരാജ്യങ്ങള്‍ക്ക് പ്രതിരോധ പങ്കാളിയാണ് ഇന്ത്യ, കുതിച്ചുയരുന്ന യുദ്ധവിമാനം പോലെയാണ് അമൃത് കാല്- മോദി
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്റോ ഇന്ത്യ 2023 ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.അഞ്ചുദിവസത്തെ പ്രദര്‍ശനമാണ് ബെംഗളൂരുവില്‍ നടക്കുന്നത്. പുതിയ ഇന്ത്യയുടെ പ്രാപ്തിക്കാണ് ബെംഗളൂരുവിലെ ആകാശം സാക്ഷിയാവുന്നതെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.പുതിയ ചിന്താഗതിയും സമീപനവുമായി ഒരു രാജ്യം മുന്നോട്ട് നീങ്ങുമ്ബോള്‍ അതിന്റെ വ്യവസ്ഥകളും അത്തരത്തില്‍ മാറും. എയ്റോ ഇന്ത്യ രാജ്യത്തിന്റെ പുതിയ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഇത് വെറും പ്രദര്‍ശനമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷംകൊണ്ട് രാജ്യം ഈ അവബോധം മാറ്റിയിട്ടുണ്ട്. ഇന്നിത് വെറും പ്രദര്‍ശനം മാത്രമല്ല, ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ സാധ്യതകളിലും ആത്മവിശ്വാസത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.’ആകാശത്തില്‍ കുതിച്ചുയരുന്ന യുദ്ധവിമാനത്തെപ്പോലെയാണ് ഇന്ത്യയുടെ അമൃത് കാല്. ലോകരാജ്യങ്ങള്‍ക്ക് വെറുമൊരു പ്രതിരോധ വിപണയല്ല ഇന്ന് ഇന്ത്യ. സഹകരണസാധ്യതയുള്ള പ്രതിരോധ പങ്കാളിയാണ്.
പ്രതിരോധ മേഖലയില്‍ വളരെ മുന്നിലുള്ള രാജ്യങ്ങളുമായിപ്പോലും സഹകരണമുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കാന്‍ കഴിയുന്ന രാജ്യങ്ങളുമായി പങ്കാളിത്തമുണ്ട്. പുതിയ ഇന്ത്യ അവസരങ്ങളൊന്നും പാഴാക്കുകയോ കഠിനാധ്വാനത്തില്‍ പിന്നിലായിപ്പോവുകയോ ഇല്ല. നമ്മള് തയ്യാറാണ്.
നവീകരണത്തിലേക്കുള്ള പാതയില്‍ എല്ലാ മേഖലയിലും നമ്മള് വിപ്ലവം സൃഷ്ടിക്കുകയാണ്. ദശാബ്ദങ്ങളോളം ഏറ്റവും വലിയ പ്രതിരോധ ഉറക്കുമതിക്കാരായിരുന്ന രാജ്യം, ഇപ്പോള്‍ 75 രാജ്യങ്ങള്‍ക്ക് പ്രതിരോധസാമഗ്രികള്‍ കയറ്റുമതി ചെയ്യുകയാണ്’, മോദി പറഞ്ഞു.ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 700-ഓളം പ്രതിരോധ കമ്ബനികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇത് മുന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു