ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്ബ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി ആറ് യാത്രികര്‍.ഇൻഡിഗോ വിമാനകമ്ബനിയുടെ ബംഗളൂരു – മംഗളൂരു വിമാനത്തില്‍ യാത്ര ചെയ്യാനായി ശനിയാഴ്ച ഉച്ചയ്ക്ക് ടിക്കറ്റെടുത്ത യാത്രികരെയാണ് വിമാനം “മറന്നത്’.
ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് നേരത്തെ പറന്നതോടെയാണ് യാത്രികര്‍ പെട്ടുപോയത്.ബോര്‍ഡിംഗ് പാസ് എടുത്ത രണ്ട് യാത്രികര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തില്‍ കയറാൻ സാധിക്കാതെ വിഷമിച്ചത്. ഡല്‍ഹിയിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കാനുണ്ടായിരുന്ന രണ്ട് യാത്രികര്‍ക്ക് ഈ വിമാനത്തില്‍ കയറാനും സാധിച്ചില്ല.
യുവതിയാണെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് സൗഹൃദം, ചാറ്റിങ്; പ്രവാസിയില്‍നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍
സാമൂഹികമാധ്യമത്തിലൂടെ യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയില്‍നിന്ന് രണ്ടരലക്ഷം രൂപ തട്ടിയ കോട്ടയം സ്വദേശി അന്തിക്കാട് പോലീസിന്റെ പിടിയിലായി.കോട്ടയം പാമ്ബാടി കുരിയന്നൂര്‍ കണ്ണൻ (34) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ചിത്രമുള്ള വ്യാജ ഫെയ്സ്ബുക്ക് ഐഡിയുണ്ടാക്കി ഇയാള്‍ അന്തിക്കാട് സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഇവര്‍ തമ്മില്‍ മെസഞ്ചറിലൂടെ ചാറ്റിങ്ങും പതിവായി.
ഇതിനിടെ കുഞ്ഞ് ആശുപത്രിയിലാണെന്നും ഉടനെ 5000 രൂപ വേണമെന്നും ഇയാള്‍ ചാറ്റിങ്ങിലൂടെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന് തുടക്കമായത്. സൗഹൃദത്തിലുള്ളത് യുവതിയാണെന്ന ഉറപ്പില്‍ അന്തിക്കാട് സ്വദേശിയായ യുവാവ് പണം പലതവണയായി നല്‍കിക്കൊണ്ടേയിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയായി. പണം നല്‍കിയില്ലെങ്കില്‍ മെസഞ്ചറിലെ അശ്ലീലസംഭാഷണങ്ങള്‍ വീട്ടുകാര്‍ക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വീണ്ടും പണം നല്‍കി.ഒടുവില്‍ 75,000 രൂപ നല്‍കിയാല്‍ പ്രശ്നം തീര്‍ക്കാമെന്ന് ഭീഷണി വന്നപ്പോള്‍ അന്തിക്കാട്ടെ യുവാവ് തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് പരാതി നല്‍കുകയായിരുന്നു. പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.