Home Featured ബംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർ വരുന്ന സാറ്റലൈറ്റ് ബസ് സ്റ്റേഷന് സുരക്ഷയില്ലെന്ന് ആക്ഷേപം

ബംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർ വരുന്ന സാറ്റലൈറ്റ് ബസ് സ്റ്റേഷന് സുരക്ഷയില്ലെന്ന് ആക്ഷേപം

ബംഗളൂരു: ദിനേന ആയിരക്കണക്കിന് യാത്രക്കാർ വരുന്ന ബംഗളൂരു മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് സ്റ്റേഷന് സുരക്ഷയില്ലെന്ന് ആക്ഷേപം.സീലിങ്ങില്‍ ഘടിപ്പിച്ച ഷീറ്റുകള്‍ ഇടക്കിടെ ഊർന്നുവീഴുമെന്ന ആശങ്കയിലാണ് യാത്രക്കാർ. കേരളത്തിലേക്ക് കേരള, കർണാടക ആർ.ടി.സി ബസുകള്‍ പുറപ്പെടുന്ന സ്റ്റേഷനാണിത്.

സ്വന്തം ഭാര്യ ഉറങ്ങേണ്ടത് അതിഥിയോടൊപ്പം, വിവാഹേതര ബന്ധങ്ങള്‍ക്ക് വിലക്കില്ല’; അതിശയിപ്പിക്കുന്ന ആചാരങ്ങള്‍

വേറിട്ട ആചാരങ്ങളും കൗതുകകരമായ ജീവിതരീതികളും ഉളള നമീബിയയിലെ അർദ്ധ ഗോത്രവിഭാഗമാണ് ഹിമ്ബ. കാലം കഴിയും തോറും ഹിമ്ബകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്.അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഏകദേശം 50,000 മനുഷ്യരാണ് ഈ ഗോത്രവിഭാഗത്തിലുളളത്. സ്വന്തമായി വീടുകളുളള ഹിമ്ബകളെ അർദ്ധ ഗോത്രവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലക്ഷാമമോ വെളളപ്പൊക്കമോ പോലുളള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഈ വിഭാഗം സ്വന്തം വീടുകളില്‍ നിന്ന് മാറിതാമസിക്കുകയുളളൂ. നമീബിയയിലെ മരുഭൂമി മേഖലയിലാണ് ഹിമ്ബകള്‍ താമസിക്കുന്നത്.

ഇപ്പോഴിതാ ആഫ്രിക്കൻ ഹിസ്റ്ററി ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിലൂടെ ഹിമ്ബകളുടെ ചില അപരിഷ്കൃതമായ ജീവിതരീതികള്‍ പുറത്തുവന്നിരിക്കുകയാണ്. നൂറ്റാണ്ടുകളായി ഹിമ്ബകള്‍ പിന്തുടർന്ന് വന്ന ആചാരങ്ങള്‍ മിക്കവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.ആതിഥേയത്വം അധികമായി കാണിക്കാറുളളവരാണ് ഹിമ്ബകള്‍. അതിനാല്‍ത്തന്നെ വീട്ടിലേക്കെത്തുന്ന അതിഥികളുടെ സന്തോഷത്തിനായി ഇവർ ചെയ്യുന്ന കാര്യങ്ങളും വേറിട്ടതാണ്. സ്വന്തം ഭാര്യമാർ അതിഥികളോട് നന്നായി ഇടപഴകുകയും ഒരുമിച്ച്‌ ഉറങ്ങുകയും ചെയ്യണം.

ഇതിന് സ്ത്രീകളുടെ ഭർത്താക്കൻമാർ തന്നെയാണ് അനുവാദം നല്‍കുന്നത്. ഇവരുടെ വിവാഹ ആചാരങ്ങളും വ്യത്യസ്തമാണ്. ഹിമ്ബാ വിഭാഗത്തിലെ സ്ത്രീകള്‍ കഠിനാധ്വനികളാണെന്നാണ് റിപ്പോർട്ടുകള്‍. മൃഗങ്ങളെ പരിപാലിക്കുന്നതിനും വീട്ടുകാര്യങ്ങള്‍ നോക്കുന്നതിനും പുരുഷൻമാരെക്കാള്‍ ജോലി ചെയ്യുന്നത് സ്ത്രീകളാണ്.ഇവിടെയുളള പുരുഷൻമാർക്ക് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരിക്കും. പുറത്തുവന്ന പഠനമനുസരിച്ച്‌ 70 ശതമാനം ഹിമ്ബ പുരുഷൻമാരും കുറഞ്ഞത് ഒരു കുട്ടിയെയെങ്കിലും വളർത്തുന്നുണ്ട്. ചിലപ്പോള്‍ അത് സ്വന്തം കുട്ടി ആകണമെന്നുമില്ല. സന്തോഷത്തോടെയാണ് ഭാര്യമാരോടൊപ്പം അവർ ജീവിക്കുന്നത്. വിവാഹത്തിന് മുൻപ് കുഞ്ഞിന് ജന്മം നല്‍കുന്നതോ അല്ലെങ്കില്‍ വിവാഹേതര ബന്ധങ്ങള്‍ പുലർത്തുന്നതോ ഹിമ്ബകള്‍ വലിയ പ്രശ്നമായി പരിഗണിക്കുന്നതുമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group