രണ്ട് മാസം നീണ്ടുനിന്ന വേനലവധി അവസാനിക്കാറായതോടെ ദീര്‍ഘദൂര യാത്രകള്‍ക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാര്‍.ഇതോടെ, ട്രെയിനുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലേക്കാണ് ടിക്കറ്റിന് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്നത്. പല ബുക്കിംഗുകളും വെയിറ്റിംഗ് ലിസ്റ്റ് 200 കടന്നതോടെ റിഗ്രറ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചകളില്‍ ഇതേ സ്ഥിതി തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.
തല്‍ക്കാല്‍ ബുക്കിംഗില്‍ മുഴുവൻ ടിക്കറ്റുകളും തീരാൻ വെറും 5 മിനിറ്റ് സമയം മാത്രമാണ് എടുക്കുന്നത്. സ്ലീപ്പര്‍ കോച്ചുകളിലും മറ്റും ടിക്കറ്റ് ലഭിക്കാത്തതോടെ, ജനറല്‍ കോച്ചുകളില്‍ കാലുകുത്താൻ പോലും ഇടമില്ലാത്ത തിരക്കാണ് ഉള്ളത്. വേനലവധിക്ക് ദക്ഷിണ റെയില്‍വേ 50 സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ 244 ട്രിപ്പുകളാണ് ഷെഡ്യൂള്‍ ചെയ്തത്.
തിരക്ക് കുറയ്ക്കാൻ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചെങ്കിലും ഫലമില്ലാത്ത അവസ്ഥയാണുള്ളത്. ട്രെയിൻ ടിക്കറ്റ് കിട്ടാത്തതോടെ മിക്ക ആളുകളും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസിനെയാണ് ആശ്രയിക്കുന്നത്.
പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍; സ്വാഭാവിക നടപടിയെന്ന് പ്രതികരണം
കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്കിയ താത്കാലിക നിയമനം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍.മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു പ്രവീണിന്റെ ഭാര്യ നൂതന് കുമാരി.2022 സെപ്തംബര്‍ 29ന് നൂതന് കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്.
പിന്നീട് ഒക്ടോബര്‍ 13ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മാറുമ്ബോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന ഡെപ്യൂട്ടി കമ്മീഷണര്‍ എം.ആര് രവികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്നു പ്രവീണ്‍ 2022 ജൂലൈ 26നാണ് കൊലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. എന്‍ഐഎയാണ് കേസ് അന്വേഷിച്ചത്.
സമൂഹത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനും തീവ്രവാദം വളര്‍ത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകമെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 2047 ആകുമ്ബോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലര്‍ സ്ക്വാഡുകള്‍, അഥവാ സര്‍വീസ് ടീമുകള്‍ രൂപീകരിച്ചു. ഇവര്‍ക്ക് ആയുധപരിശീലനമടക്കം നല്‍കിയിരുന്നു. പ്രവീണ്‍ നെട്ടരുവിനെ കൊന്നത് കൃത്യമായി പദ്ധതിയിട്ടാണെന്നും കുറ്റപത്രം പറയുന്നു.