ബെംഗളൂരു: മലയാളികൾ ഏറെ ആശ്രയിക്കുന്ന മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനലിൽ കവർച്ചയും അക്രമവും പെരുകുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമം ആക്കണമെന്ന ആവശ്യം ശക്തം.കേരള ആർ.ടി.സി, എസ്.ഇ.ടി.സി കർണാടക ആർ.ടി.സി, എന്നിവയുടെ കേരളം, തമിഴ്‌നാട് തെക്കൻ കർണാടക മേഖലയിലേക്കുള്ള സർവീസ് പുറപ്പെടുന്ന ടെർമിനലിൽ യാത്രക്കാർക്ക് പുറമെ ബസ് ജീവനക്കാരും കവർച്ചയ്ക്ക് ഇടയായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പോലീസുകാർ എന്ന വ്യാജേനെ പണം തട്ടിയ സംഘത്തിലെ 3 പേരെ പിടികൂടിയിരുന്നു.തുടർന്ന് പോലീസ് പെട്രോളിംഗ് ഊർജിതമാക്കിയതോടെ ഇത്തരത്തിലുള്ള കവർച്ചകൾ കുറഞ്ഞിരുന്നു.എന്നാൽ 4 ദിവസം മുൻപ് ബസ് ടെർമിനലിന് സമീപം ടിംബർ യാർഡ് ലേഔട്ടിൽ ബൈക്കിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയിരുന്നു.
പാന്‍മസാല പരസ്യത്തില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു
വിവാദമായ പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു.ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു..
അഭിനേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാന്‍മസാല കമ്ബനികള്‍ക്ക് പരസ്യം നല്‍കുന്നത് തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.സര്‍ക്കാര്‍ ഒക്ടോബര്‍ 22 ന് നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.