Home Uncategorized ബെംഗളൂരു: വിമാനത്താവളത്തിൽ കൂടുതൽ പരിശോധന കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യവുമായി യാത്രക്കാർ

ബെംഗളൂരു: വിമാനത്താവളത്തിൽ കൂടുതൽ പരിശോധന കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യവുമായി യാത്രക്കാർ

ബെംഗളൂരു: വിമാനത്താവളത്തിൽ കൂടുതൽ പരിശോധന കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നു സിഐഎ സ്എഫ് ആഭ്യന്തര ടെർമിനലിൽ നടത്തിയ വിശദ പരിശോധന നീണ്ട ക്യൂവിനു കാരണമായിരുന്നു. 1.30 മണിക്കൂർ വരെ പലർക്കും ക്യൂവിൽ നിൽക്കേണ്ടി വന്നു.

എന്നാൽ യാത്രക്കാരുടെ സുരക്ഷയ്ക്കു മുഖ്യ പരിഗണന നൽകുന്നതിനാലാണ് ഇത്തരം നടപടി വേണ്ടി വന്നതെന്നു ബെംഗളുരു വിമാനത്താവള അതോറിറ്റി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചർച്ച പുരോഗമിക്കുകയാണെന്ന് അതോറിറ്റി വക്താവ് വ്യക്തമാക്കി.

മംഗ്ളുറു ദേശീയ പാതയില്‍ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാസര്‍കോട് സ്വദേശി ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്ക്

മംഗ്ളുറു:  ദേശീയ പാത 66ല്‍ തൊക്കോട്ടിനടുത്ത് കല്ലാപ്പില്‍ ഞായറാഴ്ച രാത്രി അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.തൊക്കോട്ടു നിന്ന് മംഗ്ളൂറിലേക്ക് പോവുകയായിരുന്ന ഇനോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞിരുന്നു. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ഹ്യുന്‍ഡായ് കാര്‍, ഇനോവയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക് ചവിട്ടി.

ഇതിനിടയില്‍ കാര്‍ യു ടേണ്‍ എടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂടറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും കൂട്ടിയിടിക്കുകയായിരുന്നു’, വൃത്തങ്ങള്‍ പറഞ്ഞു.സ്‌കൂടര്‍ യാത്രക്കാരനായ കാസര്‍കോട് സ്വദേശി തരുണിനാണ് പരിക്കേറ്റത്. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച ഹ്യുന്‍ഡായ് കാര്‍ ഓടിച്ചിരുന്ന സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥി അമൃതിനും കാറിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു.അപകടത്തിന് ഇടയാക്കിയ ഇനോവ കാര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഇനോവയുടെ അമിത വേഗതയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മംഗ്ളുറു സൗത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group