Home Featured ബെംഗളൂരു: പാതിവഴിയിൽ യാത്രമുടക്കി ബി.എം.ടി.സി. ബസുകൾ

ബെംഗളൂരു: പാതിവഴിയിൽ യാത്രമുടക്കി ബി.എം.ടി.സി. ബസുകൾ

ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗതസംവിധാനമായ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി.) ബസുകൾ കട്ടപ്പുറത്താകുന്നത് പതിവാകുന്നു. യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടമാവുകയോ എൻജിൻ തകരാർ സംഭവിക്കുകയും ചെയ്യുന്നത് കാരണം ഒട്ടേറെ ബസുകൾക്കാണ് ഓരോ ദിവസവും വഴിയിൽ കിടക്കേണ്ടിവരുന്നത്. ജീവനക്കാരെത്തി ബസ് അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുമെങ്കിലും അത്യാവശ്യകാര്യങ്ങൾക്കായി പോകുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.കാലപ്പഴക്കംചെന്ന ബസുകൾക്കാണ് പലപ്പോഴും റോഡിൽ കിടക്കേണ്ടി വരുന്നത്. നടുറോഡിൽ ബസുകൾ നിന്നുപോകുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

ട്രാഫിക് പോലീസെത്തി ഏറെ പണിപ്പെട്ടാണ് വാഹനങ്ങളെ വഴിതിരിച്ചുവിടുന്നത്.ശനിയാഴ്ച രാത്രി കെങ്കേരി ട്രാഫിക് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഉത്തരഹള്ളി റോഡിലെ മധു ജങ്ഷനിൽ ബി.എം.ടി.സി. ബസ് ബ്രേക്ക് ഡൗണായി. ശനിയാഴ്ച രാവിലെ നയന്ദഹള്ളിയിൽനിന്ന് സുമനഹള്ളിയിലേക്ക് പോയ ബസും വഴിയിൽനിന്നുപോയി. ജയണ്ണ സർക്കിളിലും ബസ് പാതിവഴിയിൽനിന്നു. വെള്ളിയാഴ്ച മാത്രം നവരംഗ് എം.കെ.കെ. റോഡ്, ബെന്ദ്രെ ജങ്ഷൻ, എസ്.ആർ.എസ്. ജങ്ഷൻ, ഇന്ത്യൻ എക്സ്‌പ്രസ് സ്റ്റോപ്പ്, വിധാൻസൗധയ്ക്ക് സമീപം, ഹോപ് ഫാം ജങ്ഷൻ, മൈസൂരു റോഡ് എന്നിവിടങ്ങളിൽ ബി.എം.ടി.സി. ബസുകൾ ബ്രേക്ക് ഡൗണായി.

വ്യാഴാഴ്ച ബാബുസപാളയത്തുനിന്ന് കെ.ആർ. പുരത്തേക്കുള്ള ബി.എം.ടി.സി. ബസ് ബ്രേക്ക് ഡൗണായി. അന്നുതന്നെ കെ.ജി. റോഡ് ബസ്‌സ്റ്റാൻഡിന് സമീപത്തും ഹൊസൂർ റോഡിൽ ജി.ബി. പാളയക്കും ബൊമ്മനഹള്ളിക്കും ഇടയിലും ബസുകൾ നിന്നുപോയി. സോണി വേൾഡ് ജങ്ഷൻ, ദൊഡ്ഡെനകുണ്ഡി ജങ്ഷൻ, കെ.ജി. റോഡിൽ എഫ്.കെ.സി.സി. ജങ്ഷന് സമീപം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ബസുകൾ എൻജിൻകേടായി വഴിയിൽക്കിടന്നു. 2023-ൽ നവംബർ വരെ 1478 ബി.എം.ടി.സി. ബസുകളാണ് ബ്രേക്ക് ഡൗണായത്. ഓരോ മാസവും 120-നും 170-നും ഇടയിൽ ബസുകളാണ് ബ്രേക്ക് ഡൗണാകുന്നത്.

ദക്ഷിണ കൊറിയയില്‍ നായ മാംസം നിരോധിച്ചു

നായ മാംസത്തിന് ദക്ഷിണ കൊറിയയില്‍ നിരോധനം. പാര്‍ലമെന്‍റില്‍ ഇതുസംബന്ധിച്ച ബില്‍ പാസായെങ്കിലും നിരോധനം ഇപ്പോള്‍ പ്രാബല്യത്തില്‍ വരില്ല.രാജ്യത്തെ നൂറ്റാണ്ടുകളായുള്ള മാംസ ഭക്ഷണത്തിനേര്‍പ്പെടുത്തിയ നിരോധനം മൂന്നു വര്‍ഷം കൊണ്ടാണ് നടപ്പാക്കുക.ചൊവ്വാഴ്ചയാണ് നായ മാംസം ഉല്‍പാദനവും വില്‍പനയും നിരോധിക്കുന്ന ബില്‍ ദക്ഷിണ കൊറിയൻ പാര്‍ലമെന്‍റ് പാസാക്കിയത്. നായ മാംസം കഴിക്കുന്നത് കുറ്റകരമല്ലെങ്കിലും, 2027 ഓടെ നായ്ക്കളുടെ മാംസത്തിനായുള്ള വില്‍പന, വിതരണം, കശാപ്പ്,എന്നിവ നിരോധിക്കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.ചരിത്ര വിജയം എന്നാണ് ഇതിനെ മൃഗസ്നേഹികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കാരണം, മൃഗസ്നേഹികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. നായയെ അരുമയായി വളര്‍ത്തുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചിരുന്നു. എന്നാല്‍, വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നായ മാംസ നിരോധനം നടപ്പിലായിരുന്നില്ല. ഒടുവില്‍ ഇപ്പോള്‍ ഇത് നിയമമായതോടെ ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.ന്യൂയോര്‍ക്കിലെ മൃഗക്ഷേമ സംഘടനയായ അവെയര്‍ കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയില്‍ ഇതുസംബന്ധിച്ച്‌ സര്‍വേ നടത്തിയിരുന്നു. രാജ്യത്തെ മുതിര്‍ന്നവരില്‍ 93% പേരും ഭാവിയില്‍ നായ മാംസം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 82% പേര്‍ നിരോധനത്തെ പിന്തുണക്കുന്നവരായിരുന്നെന്നും സര്‍വേ വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group