ബെംഗളൂരു കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനെ തുടർന്ന് ഇന്നലെ മുതൽ ബെംഗളൂരുവിലെ സ്കൂളുകളിൽ 19 വരെയുള്ള റഗുലർ ക്ലാസുകളും അടഞ്ഞു കിടന്ന കോളജ് ക്ലാസുകളും പുനരാരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടങ്ങളിൽ റഗുലർ ക്ലാസുകൾ ആരംഭി ച്ചത്. രാത്രി 10 മുതൽ രാവിലെ 5 വരെ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂവും നീക്കി. പബ്ബുകൾ, ബാറുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. നമ്മ മെട്രോ ഉൾപ്പെടെയുള്ള പൊതുഗ താഗത സംവിധാനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചു തുടങ്ങി.