Home കർണാടക 39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിലായി. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്.ചെക്ക്-ഇൻ ബാഗേജിൽ ഒരു ഫോട്ടോ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന 1.125 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മാർച്ച് 14 ന് ആണ് സംഭവം. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് അറസ്റ്റ് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group