Home Featured ബെംഗളൂരു: യാത്രാക്കാരില്ലാതെ സബേർബൻ മെമു

ബെംഗളൂരു: യാത്രാക്കാരില്ലാതെ സബേർബൻ മെമു

ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള സബേർബൻ മെമു ട്രെയിനുകളിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനായി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നില്ല.കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര, കന്റോൺമെന്റ്, യെലഹങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 8 ജോഡി മെമു സർവീസുകളുടെ സമയത്തിൽ ഉൾപ്പെടെ മാ റ്റം വരുത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം കാര്യമായി വർധിക്കുന്നില്ല.

കഴിഞ്ഞ നവംബറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള സ്റ്റേഷൻ (കെഐഎ ഹാൾട്ട്) സന്ദർശിച്ച് ട്രെയിൻ സർവീസുകൾ കാര്യക്ഷമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.യെലഹങ്ക ദേവനഹള്ളി പാത ഇരട്ടിപ്പിക്കൽ, ഓട്ടോ സിഗ്നലിങ് എന്നിവ വേഗത്തിൽ പൂർത്തിയാക്കണം. സബർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി കെഎസ്ആർ ദേവനഹള്ളി പാതയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികളും ആരംഭിചിട്ടില്ല.

ഈ പാതയുടെ നിർമാണം വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികളും യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടെങ്കിലും തുടർനടപടികൾ വൈകുകയാ ണ്. സബേർബൻ പാത യാഥാർഥ്യമായാൽ മാത്രമേ സമയകൃതത പാലിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന് സാധിക്കുകയുള്ളൂ.

ഒളിച്ചു കളി മൂത്ത്…കയറി ഒളിച്ചത് ഷിപ്പിംഗ് കണ്ടെയ്‌നറില്‍; ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ബംഗ്‌ളാദേശി 15 കാരന്‍ മറ്റൊരു രാജ്യത്ത്.

ധാക്ക: ഒളിച്ചുകളി മൂത്തപ്പോള്‍ ആരും കണ്ടുപിടിക്കാതിരിക്കാന്‍ ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കയറി ഒളിച്ച പയ്യന്‍ ഒരു ഉറക്കം കഴിഞ്ഞ് ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കണ്ടത് വേറൊരു രാജ്യം.ജനുവരി 11 ന് ബംഗ്‌ളാദേശിലെ ചിറ്റഗോംഗില്‍ കളിച്ചു കൊണ്ടിരുന്ന 15 കാരന്‍ ഫാഹീമാണ് ഞെട്ടിയത്. ഫാഹീം ഉറങ്ങിയെഴുന്നേറ്റത് താന്‍ കൂട്ടുകാരുമായി കളിച്ചു കൊണ്ടിരുന്ന സ്ഥലത്തു നിന്നും 2000 മൈല്‍ അകലെ ആയിരുന്നു.

കളിക്കിടയില്‍ കണ്ടെയ്‌നറില്‍ കയറി ഒളിച്ച ഫാഹീം അവിടെ കിടന്നുറങ്ങി. ഹാഫീം കയറിയ കണ്ടെയ്‌നര്‍ പിന്നീട് പൂട്ടി കണ്ടെയ്‌നര്‍ ഷിപ്പിലേക്ക് മാറ്റുകയും അതുമായി കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പിറ്റേന്ന് തന്നെ യാത്ര തിരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം മലേഷ്യന്‍ തുറമുഖമായ ക്ലാങ്ങിലെ തുറമുഖ തൊഴിലാളികളും പോലീസുകാരും ചേര്‍ന്നാണ് ഫാഹീമിനെ കണ്ടെത്തിയത്. ജനുവരി 17 ന് കണ്ടെയ്‌നര്‍ തുറക്കുമ്ബോള്‍ വിശന്ന് തളര്‍ന്ന് ശരീരത്തെ ജലാംശമെല്ലാം നഷ്ടപ്പെട്ട് ഭക്ഷണത്തിനായി കരയുന്ന നിലയിലായിരുന്നു ഫാഹീം.

ഉടന്‍ തന്നെ കുട്ടിയെ തൊട്ടടുത്ത തെംഗു അംപൂയന്‍ റഹിമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയും ഭക്ഷണവും നല്‍കുകയും ചെയ്തു. കണ്ടെയ്‌നറില്‍ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ട് തുറമുഖം ജീവനക്കാരില്‍ ഒരാള്‍ വന്നു തുറന്ന് നോക്കിയതാണ് ഫാഹീമിന് രക്ഷയയാത്. ഉടന്‍ തന്നെ കുട്ടിയെ എല്ലാവരും ചേര്‍ന്ന് പുറത്തെത്തിക്കുകയും ചെയ്തു. കണ്ടെയ്‌നര്‍ തുറന്നപ്പോള്‍ ആകെ ക്ഷീണിതനായ ഫാഹീം അമ്ബരന്ന് പോയി.പരിചയമുള്ള മുഖമോ പരിചിതമായ ഭാഷയോ അല്ലാതെ ആകെ കുഴങ്ങുകയും ചെയ്തു.

ആദ്യം മനുഷ്യക്കടത്താണെന്നാണ് അധികൃതര്‍ കരുതിയത്. പിന്നീട് കുട്ടിയുടെ ഭാഷ അറിയാവുന്ന ആളെത്തി വിവരം അറിയുകയായിരുന്നു. കണ്ടെയ്നറില്‍ ഒരു കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് മനുഷ്യക്കടത്തല്ലെന്ന് മലേഷ്യന്‍ ആഭ്യന്തരമന്ത്രി സൈഫുദ്ദീന്‍ നഷൂസന്‍ ബിന്‍ ഇസ്മായീലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഇതേ കപ്പലില്‍ തന്നെ ഹാഫീനെ മലേഷ്യ ജന്മനാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group