Home Featured ഓട്ട വീണ പ്ളാറ്റ് ഫോം,​ ഒന്നിനും രണ്ടിനും ഓടണം; കണ്ണൂര്‍ -മംഗളൂരു പാതയില്‍ തുരുമ്ബന്‍ മെമു

ഓട്ട വീണ പ്ളാറ്റ് ഫോം,​ ഒന്നിനും രണ്ടിനും ഓടണം; കണ്ണൂര്‍ -മംഗളൂരു പാതയില്‍ തുരുമ്ബന്‍ മെമു

കാസര്‍കോട് : ഏറെ കാലത്തെ മുറവിളിക്കൊടുവില്‍ കണ്ണൂര്‍ -മംഗളൂരു പാതയില്‍ അനുവദിച്ച മെമു യാത്രക്കാര്‍ക്കിപ്പോള്‍ നല്‍കുന്നത് മുട്ടന്‍പണി.തുടക്കത്തില്‍ ഓടിയിരുന്ന പുത്തന്‍ മെമു പിന്‍വലിച്ച റെയില്‍വേ അറുപഴഞ്ചന്‍ ട്രെയിനാണ് ഇപ്പോള്‍ ഓടിക്കുന്നത്.ആദ്യ ആഴ്ച മാത്രമായിരുന്നു പുതിയ ട്രെയിന്‍ ഓടിച്ചത്. ഇപ്പോള്‍ ഓടുന്ന മെമുവിന്റെ കമ്ബാര്‍ട്ടുമെന്റിലെ പ്ളാറ്റ്ഫോം പോലും തുരുമ്ബിച്ച്‌ ഓട്ട വീണതാണ്. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മദ്ധ്യഭാഗത്തോ, പിറകിലോ ഉള്ള കോച്ചിലേക്ക് പോകണം.

രാവിലെയും വൈകുന്നേരവും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും സാധാരണക്കാരായ യാത്രക്കാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ട്രെയിനാണ് മെമു.എന്‍ജിന്‍ ഇടയ്ക്കിടെ പണിമുടക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ വലയുകയാണ്.എന്നും രാവിലെ 7.40 ന് പുറപ്പെട്ട് 10.55 ന് മംഗളുരുവിലെത്തുന്ന വിധമാണ് മെമുവിന്റെ ഓട്ടം ക്രമീകരിച്ചിരുന്നത്. വൈകുന്നേരം 5.05 ന് പുറപ്പെട്ട് 7.32 നാണ് കണ്ണൂരിലെത്തും.ഇന്നലെ രാവിലെ എന്‍ജിന്‍ തകരാര്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ കാസര്‍കോട് എത്തിയത്.

പാസഞ്ചര്‍ പഴങ്കഥ; നല്‍കണം എക്സ് പ്രസ് ചാര്‍ജ്

മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിച്ചത്. ഇതിനായി ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് അത്യാധുനിക മെമു റേക്കുകള്‍ പാലക്കാട് എത്തിച്ചിരുന്നു. മേയ് 26 ന് രാവിലെ 7.40നാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസ് തുടങ്ങിയത്. അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്‌പെഷല്‍ ആയാണ് മെമു സര്‍വീസ് നടത്തുന്നത്.

കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ കൂടുതല്‍ ട്രെയിനുകള്‍ മെമു റേക്കിലേക്കു മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഇതുവരെയുണ്ടായില്ല. മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനില്‍ പാലക്കാട് മാത്രമാണ് നിലവിലുള്ളത്.

അംബാനി നോക്കിവെച്ച എന്‍ഡിടിവിയെ, അദാനി സ്വന്തമാക്കി

ന്ത്യന്‍ മാധ്യമ സ്ഥാപനമായ എന്‍ഡിടിവി ഗ്രൂപ്പിന്‍റെ (New Delhi Television Ltd) 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്ന് ഇന്നലെ അദാനി എന്റര്‍പ്രൈസസ് പ്രഖ്യാപിച്ചതോടെ തിരികൊളുത്തിയത് പുതിയ വിവാദങ്ങൾക്കാണ്. മുകേഷ് അംബാനിയുടെ പ്രതികരണത്തിന് വരെ നിക്ഷേപകർ അടക്കമുള്ളവർ കാത്തിരുന്നു. അദാനി എന്‍ഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കുന്നതിൽ അംബാനിക്ക് എന്താണ് കാര്യം എന്നാണോ? എന്നാൽ കാര്യമുണ്ട്. വർഷങ്ങളായി അംബാനി കത്ത് സൂക്ഷിച്ച ഓഹരികളാണ് തിരിമറികളിലൂടെ ഇപ്പോൾ അദാനി സ്വന്തമാക്കിയിരിക്കുന്നത്. 

അദാനിയുടെ വളഞ്ഞുള്ള മൂക്കുപിടുത്തം 

രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ  29.18 ശതമാനം ഓഹരികള്‍ വാങ്ങുകയാണെന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് അദാനി എന്റര്‍പ്രൈസസ് അറിയിച്ചത്. മാത്രമല്ല, എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായും അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. എന്നാൽ, ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെ ആയിരുന്നുവെന്ന് എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് അംബാനി തുടങ്ങിവെച്ച കളിക്കളത്തിൽ അതിവേഗം കരുക്കൾ നീക്കിയാണ് അദാനി മുന്നേറുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group