Home Featured വെജിറ്റേറിയൻ ഭക്ഷണത്തില്‍ ചിക്കൻ കഷണങ്ങള്‍; എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യാത്രക്കാരി

വെജിറ്റേറിയൻ ഭക്ഷണത്തില്‍ ചിക്കൻ കഷണങ്ങള്‍; എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യാത്രക്കാരി

ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം ചിക്കൻ കഷണങ്ങളടങ്ങിയ വിഭവം വിളമ്ബിയതിന് പിന്നാലെ എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി യാത്രക്കാരി.കോഴിക്കോട് നിന്ന് മുംബൈയിലേക്ക് പോകുന്ന ഫ്ളൈറ്റിലെ യാത്രക്കാരിയായ വീര ജെയ്നിനാണ് ദുരനുഭവമുണ്ടായത്. ഭക്ഷണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ വീര സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു.വിമാനം വൈകിയതിനെ കുറിച്ചും യുവതി കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ച്‌ കാബിൻ ക്രൂ അംഗങ്ങളെ വിവരമറിയിച്ചിരുന്നുവെന്നും ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി യുവതി എക്സില്‍ കുറിച്ചു. ജീവനക്കാരെ അറിയിച്ച ശേഷവും വിവരം മറ്റ് സസ്യാഹാരം വാങ്ങുന്ന യാത്രക്കാരെ അറിയിക്കാൻ അവര്‍ തയ്യാറായില്ലെന്നും വീര ആരോപിച്ചു.

AI582 എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വെജിറ്റേറിയൻ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത എനിക്ക് ലഭിച്ചത് ചിക്കൻ കഷണങ്ങളടങ്ങിയ വിഭവമാണ്. കോഴിക്കോട് നിന്നാണ് വാമാംന പുറപ്പെട്ടത്. 18.40നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ യാത്ര തുടങ്ങുമ്ബോള്‍ സമയം 19.40 ആയിരുന്നു. കാബിൻ സൂപ്പര്‍വൈസറെ വിവരമറിയിച്ചതോടെ അവര്‍ ക്ഷമാപണം നടത്തുകയും തനിക്കും സുഹൃത്തിനും പുറമെ മറ്റ് പലരും സമാന പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പ്രതികരിച്ചു. എന്നാല്‍ വിവരമറിയിച്ച ശേഷവും വെജിറ്റേറിയൻ ഭക്ഷണം വാങ്ങുന്ന മറ്റ് യാത്രക്കാരെ വിവരമറിയിക്കാൻ ജീവനക്കാര്‍ ശ്രമം നടത്തിയിട്ടില്ല.ആദ്യം വിമാനം പുറപ്പെടാൻ താമസിച്ചു.

പിന്നീട് ഭക്ഷണത്തില്‍ സംഭവിച്ച വീഴ്ച. ഇത് നിരാശയുണ്ടാക്കുന്നതാണ്. സംഭവത്തില്‍ എയര്‍ ഇന്ത്യ ശക്തമായ ടപടി സ്വീകരിക്കണം”, വീര എക്സില്‍ കുറിച്ചു. യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തെ ശ്രദ്ധിക്കണമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.സംഭവത്തിന് പിന്നാലെ നിരവധി പേരാണ് എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. എയര്‍ ഇന്ത്യയില്‍യാത്ര ചെയ്യണോ എന്നതിനെ കുറിച്ച്‌ ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു ചിലരുടെ പ്രതികരണം. സമാന ദുരനുഭവങ്ങള്‍ പങ്കുവെച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എയര്‍ ഇന്ത്യ അദികൃതരും രംഗത്തെത്തിയിരുന്നു. കമ്ബനിയുമായി നേരിട്ട് ബന്ധപ്പെടാമെന്നും കാര്യങ്ങള്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group