Home Featured ബംഗളൂരു: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം;യാത്രക്കാരന്‍ അറസ്റ്റില്‍.

ബംഗളൂരു: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം;യാത്രക്കാരന്‍ അറസ്റ്റില്‍.

ബംഗളൂരു: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. 51 കാരനായ അക്രം അഹമ്മദ് എന്നയാളാണ് പിടിയിലായത്.പ്രതിയെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മാലി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ലൈംഗിക ഉദ്ദേശ്യത്തോടെയാണ് അക്രം തങ്ങളെ സമീപിച്ചതെന്ന് ഇന്‍ഡിഗോ ക്യാബിന്‍ ക്രൂ പൊലീസിന് മൊഴി നല്‍കിയതായി നോര്‍ത്ത് ഈസ്റ്റ് ബെംഗളൂരു ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു.

ലൈംഗികപീഡനം, പീഡനക്കേസുകളാണ് അക്രത്തിനെതിരെ ചുമത്തിയിരിക്കുന്നത്.മാലിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ 6ഇ 1128 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 3.45ന് വിമാനം പറന്നുയര്‍ന്നതിന് ശേഷം ബിയര്‍ ആവശ്യപ്പെട്ട് അക്രം എയര്‍ ഹോസ്റ്റസുമാരില്‍ ഒരാളെ സമീപിച്ചു. സര്‍വീസ് നടത്താനെത്തിയ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു.മറ്റ് എയര്‍ ഹോസ്റ്റസുമാര്‍ ഇടപെട്ടെങ്കിലും അക്രം അവരെയും മോശമായി സ്പര്‍ശിച്ച്‌ ഉപദ്രവിക്കുകയായിരുന്നു. ഒടുവില്‍ ഇയാളെ വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയ; ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഭര്‍ത്താവ്

ലക്നൗ: ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതില്‍ അസൂയപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഭര്‍ത്താവ്.ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഇരുവരുടേയും കുട്ടികളുടെ മുന്നില്‍ വെച്ച്‌ കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. ബിസിനസുകാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൊലീസ് പരിശോധിക്കുന്നുണ്ട്. 15 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 12 വയസുള്ള മകളും അഞ്ചും വയസുള്ള മകനുമുണ്ട്.

വീട്ടമ്മയായ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്രശസ്തി ഭാര്യ ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിരുന്നു.ഇതോടെ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമയായ ഭര്‍ത്താവിന് ഭാര്യയെ സംശയമായി. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചു. ഞായറാഴ്ച രാവിലെ ദമ്ബതികള്‍ റായ്ബറേലിയിലേക്ക് ഒരു യാത്ര ആരംഭിച്ചു. എന്നാല്‍ യാത്രക്കിടെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലേക്ക് ഭര്‍ത്താവ് വാഹനം വഴി തിരിച്ചുവിട്ടു.

പുലര്‍ച്ചെ അഞ്ച് മണിയോടെ സുല്‍ത്താന്‍പൂരിലെ മുജേഷ് കവലയ്ക്ക് സമീപം വാഹനം നിര്‍ത്തി.ഇവിടെ വെച്ച്‌ ഇയാള്‍ ഭാര്യയുമായി കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രോഷാകുലനായ അയാള്‍ യുവതിയുടെ കഴുത്ത് ഢഞെരിച്ച്‌ കൊല്ലുകയായിരുന്നു. സംഭവം കണ്ട് തളര്‍ന്ന കുട്ടികള്‍ കാറിനുള്ളില്‍ വെച്ച്‌ പൊട്ടിക്കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല എന്ന് കുരേബാര്‍ എസ് എച്ച്‌ ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഭാര്യയെ കൊന്നശേഷം ഇയാള്‍ കാര്‍ സ്വയം ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരിക്കുകയായിരുന്നു എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.പട്രോളിംഗിനെത്തിയ പൊലീസ് സംഘം സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം കണ്ടതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. അച്ഛന്‍ അമ്മയെ കൊല്ലുകയായിരുന്നു എന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇത് പ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group