Home Featured ബെംഗളൂരു:വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു:വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

വിമാനം പറന്നുയരുന്നതിന് മുമ്പ് എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതിന് യാത്രക്കാരന്‍ അറസ്റ്റിലായി. നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സെപ്തംബർ 30 ന് രാത്രി 10 മണിയോടെ നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ 6E 6803 വിമാനത്തില്‍ യാത്രക്കായി കയറിയ സ്വപ്നിൽ ഹോളി എന്നയാളാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് വാതിലിനോട് ചേർന്നാണ് യാത്രക്കാരൻ ഇരുന്നത്. ടേക്ക് ഓഫിന് മുമ്പ്, ക്രൂ അംഗങ്ങൾ യാത്രക്കാരെ വിവരമറിയിക്കുന്നതിനിടെ, ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

രാത്രി 11.55ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഹോളിയെ എയർലൈൻ ജീവനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എയർലൈൻ സ്റ്റാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിനുശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗത്തും വെള്ളം കയറി

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ പെരുമഴ തിരുവനന്തപുരത്ത് തുടരുകയാണ്.നഗരത്തിന്റെ പല ഭാഗങ്ങളും മുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരമന, നെയ്യാര്‍, മണിമല എന്നീ നദിക്കരയില്‍ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നല്‍കി. കനത്ത മഴയില്‍ തമ്ബാനൂര്‍, ബേക്കറി ജങ്ഷൻ, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ വെള്ളം കയറി. കാല്‍നട പോലും അസാധ്യമാകുന്ന തരത്തിലാണ് മഴവെള്ളം കയറിയത്. ജില്ലയുടെ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

തിരുവനന്തപുരം നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനില്‍ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷൻ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴ കനത്തതോടെ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ആലപ്പുഴയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ നിലവില്‍ വെള്ളക്കെട്ടിലാണ്.

ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്ബക്കുളം, മങ്കൊമ്ബ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ കോട്ടയം താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നല്‍കി. അച്ചൻകോവില്‍ നദിയിലെ (പത്തനംതിട്ട) തുമ്ബമണ്‍ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group