ബെംഗളൂരു : അമിതനിരക്കിനെത്തുടർന്ന്ലഗേജിലുള്ള വസ്ത്രങ്ങളും ഭക്ഷണവും ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലുപേക്ഷിച്ച് യാത്രക്കാരൻ. ബെലഗാവി സ്വദേശി കാർത്തിക് സുരാജ് പാട്ടീലാണ് (23) വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. തുടർന്ന്, എയർ ഏഷ്യയുടെ ഓഫീസിൽ പരാതിനൽകി. ഈമാസം അഞ്ചിന് ബെംഗളൂരുവിൽനിന്ന് ക്വലാലംപുരിലേക്ക് പോകാനായിരുന്നു കാർത്തിക്, എയർ ഏഷ്യ വിമാനം ബുക്കുചെയ്തത്.എയർ ഏഷ്യയുടെ വെബ്സൈറ്റിൽ കാണിച്ചതുപ്രകാരം 20 കിലോഗ്രാമിന്റെ ലഗേജ് കൈയിൽക്കരുതി.
15 കിലോഗ്രാമിന് മുകളിലുള്ള ഓരോ കിലോഗ്രാമിനും 500 രൂപയായിരുന്നു വെബ്സൈറ്റിൽ കാണിച്ചത്. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോൾ കിലോഗ്രാമിന് 2000 രൂപവീതം നൽകാൻ എയർ ഏഷ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനെ കാർത്തിക് ചോദ്യംചെയ്തപ്പോൾ വെബ്സൈറ്റിൽ പുതുക്കിയനിരക്ക് അപ്ഡേറ്റ് ചെയ്തില്ലെന്നായിരുന്നു മറുപടി.അധികമുള്ള അഞ്ചുകിലോഗ്രാമിനായി 10,000 രൂപ നൽകേണ്ടിവരുമെന്നതിനാൽ കുറച്ചുവസ്ത്രങ്ങളും ഭക്ഷണവും ഒഴിവാക്കി ലഗേജ് 15 കിലോഗ്രാമാക്കുകയായിരുന്നു.
വിശ്വേശ്വരായ സാങ്കേതിക സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനിയറിങ് കഴിഞ്ഞ കാർത്തിക്, മലേഷ്യയിൽ സ്കോളർഷിപ്പ് ലഭിച്ചതിനെത്തുടർന്ന്അവിടേക്കു പോവുകയായിരുന്നു. അതേസമയം, ആഭ്യന്തരസർവീസുകൾക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവാണ് കാർത്തിക് വെബ്സൈറ്റിൽ നോക്കിയിരുന്നതെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
യു.പി മന്ത്രിയോട് തെരഞ്ഞെടുപ്പിലെ മോഹന വാഗ്ദാനങ്ങള്‍ എന്തായെന്ന് ചോദ്യം; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
ലഖ്നോ: ഉത്തര്‍ പ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഗുലാബോ ദേവിയോട് തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍.ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിലെ സഞ്ജയ് റാണ എന്നയാളാണ് അറസ്റ്റിലായത്.മാര്‍ച്ച് 11ന് ബുധനഗര്‍ ഖന്ദ്വ ഗ്രാമത്തില്‍ തറക്കല്ലിടല്‍ ചടങ്ങിന് മന്ത്രി എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
റോഡുകള്‍, ശൗചാലയങ്ങള്‍, വിവാഹ ഓഡിറ്റോറിയം എന്നിവ ഗ്രാമത്തില്‍ നിര്‍മിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നായിരുന്നു സഞ്ജയ് റാണയുടെ ചോദ്യം. ചോദ്യങ്ങളുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ഗ്രാമീണരെല്ലാം പിന്തുണക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതോടെ ചന്ദൗസി പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ജനത യുവ മോര്‍ച്ച പരാതി നല്‍കി. സര്‍ക്കാറിന്‍റെ പ്രവൃത്തിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് സഞ്ജയ് റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.മാധ്യമപ്രവര്‍ത്തകനെ ജാമ്യത്തില്‍ വിട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.