ബെംഗളൂരു: വിമാനത്താവളത്തിലെ കെംപെഗൗഡ പ്രതിമ കാണാനെത്തുന്നവർക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി അശ്വഥ് നാരായൺ. ഐഒസി പെട്രോൾ ബങ്ക് ഭാഗത്തു നിന്ന് എത്തുന്നവർക്കായി നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. 108 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തതിനു പിന്നാലെ പ്രദേശത്ത് വൻ തിരക്കാണ്.
ആരാധകരില്‍ നിന്നുണ്ടായത് മോശം പ്രതികരണം; മതിയായ സുരക്ഷയൊരുക്കിയില്ല; കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതി. എഫ്.സി ഗോവയാണ് പരാതിയുമായി രംഗത്തെത്തിയത്. കൊച്ചിയിലെ മത്സരത്തില്‍ മതിയായ സുരക്ഷയൊരുക്കിയില്ലെന്നും ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്ന് മോശം പ്രതികരണം ഉണ്ടായെന്നുമാണ് പരാതി.എഫ്.സി ഗോവയുടെ ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സ് സുരക്ഷ ഒരുക്കിയില്ലെന്നും എവേ സ്റ്റാന്‍ഡില്‍ ഗോവന്‍ ആരാധകര്‍ക്ക് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നുവെന്നും എഫ്.സി ഗോവ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് എഫ്.സി ഗോവ അന്വേഷണം ആവശ്യപ്പെട്ടു.അതേസമയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തിരുന്നത്.ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്ബത് പോയന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇതേ പോയന്റുളള ഗോവ നാലാം സ്ഥാനത്താണ്.