നമ്മ മെട്രോ കാടുഗോഡി ട്രീപാർക്ക് സ്റ്റേഷനിൽ ഇരുചക്രവാഹനങ്ങൾക്ക് 13 മുതൽ പാർക്കിങ് ആരംഭിക്കും. പർപ്പിൾ ലൈനിൽ പൂർണമായും സർവീസ് ആരംഭിച്ചതോടെ സ്‌റ്റേഷനിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്താത്തതോടെ യാത്രക്കാർ നിരത്തുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതു ഗതാഗതക്കുരുക്കിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരാതി വ്യാപകമായതോടെയാണ് ബിഎംആർസി പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയത്.
രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പല്‍ ശാലയ്ക്ക് കേരളത്തിന്റെ ഇ-ബോട്ട്
രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പല്‍ നിര്‍മ്മാണശാലയായ മുംബൈയിലെ മസഗോണ്‍ ഡോക്കിലെ ആവശ്യങ്ങള്‍ക്കായി കേരളത്തിന്റെ വൈദ്യുത-സൗരോര്‍ജ ബോട്ട്.കൊച്ചി ആസ്ഥാനമായ മറൈന്‍ടെക് കമ്ബനി ‘നവാള്‍ട്ട്’ ആലപ്പുഴ പാണാവള്ളിയിലെ യാര്‍ഡിലാണ് വൈദ്യുത-സൗരോര്‍ജ ബോട്ട് നിര്‍മ്മിച്ചത്.ചൊവ്വാഴ്ച വൈകിട്ട് മസഗോണ്‍ ഡോക്ക് ജനറല്‍ മാനേജര്‍ സഞ്ജയ്കുമാര്‍ സിംഗ് ബോട്ട് ഏറ്റുവാങ്ങും. നിര്‍മ്മാണ സാമഗ്രികകള്‍ കൊണ്ടുപോകുന്നതിനും ഉദ്യോഗ സ്ഥരുടെ യാത്രയ്ക്കുമാണ് ബോട്ട് ഉപയോഗിക്കുക. രാജ്യത്തെ ഏറ്റവും വേഗതയേറിയ വൈദ്യുത-സൗരോര്‍ജ ബോട്ടാണിത്.
മണിക്കൂറില്‍ വേഗം 12 നോട്ടിക്കല്‍ മൈല്‍.ചൊവ്വാഴ്ച വൈകിട്ട് മസഗോണ്‍ ഡോക്ക് ജനറല്‍ മാനേജര്‍ സഞ്ജയ്കുമാര്‍ സിംഗ് ബോട്ട് ഏറ്റുവാങ്ങും. നിര്‍മ്മാണ സാമഗ്രികകള്‍ കൊണ്ടുപോകുന്നതിനും ഉദ്യോഗ സ്ഥരുടെ യാത്രയ്ക്കുമാണ് ബോട്ട് ഉപയോഗിക്കുക. രാജ്യത്തെ ഏറ്റവും വേഗതയേറിയ വൈദ്യുത-സൗരോര്‍ജ ബോട്ടാണിത്. മണിക്കൂറില്‍ വേഗം 12 നോട്ടിക്കല്‍ മൈല്‍.ബറാക്കുഡയെന്നാണ് ബോട്ടിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍, പസഫിക്, അറ്റ് ലാന്റിക് സമുദ്രങ്ങളില്‍ കണ്ടുവരുന്ന ആക്രമണസ്വഭാവമുള്ള മത്സ്യത്തിന്റെ പേരാണ് ‘ബറാക്കുഡ’.രണ്ടുവര്‍ഷംകൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചത്.10 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്.