ബെംഗളൂരു : നിംഹാൻസിലെത്തിച്ച കുട്ടി മതിയായചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആരോപിച്ച് ആശുപത്രിക്കുമുമ്പിൽ ബന്ധുക്കളുടെ പ്രതിഷേധം. ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നതർ എത്തി മാപ്പുപറയാതെ കുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് കെട്ടിടത്തിൽനിന്ന് വീണ് തലയ്ക്ക് ഗുരുതരമായിപരിക്കേറ്റ ഹാസൻ സ്വദേശിയായ കുട്ടിയെ നിംഹാൻസ് ആശുപത്രിയിലെത്തിച്ചത്.എന്നാൽ അതി ഗുരുതരാവസ്ഥയിലാണ് കുട്ടിയെന്നും വെന്റിലേറ്റർ ഒഴിവില്ലെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നതായും മറ്റേതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതായും നിംഹാൻസ് അധികൃതർ അറിയിച്ചു.
ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന് പോലീസിന്റെ സഹായത്തോടെയാണ് ബെംഗളൂരുവരെ ആംബുലൻസിന് വഴിയൊരുക്കിയത്. എന്നാൽ ബെംഗളൂരുവിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില അതിഗുരുതരാവസ്ഥയിലായിരുന്നു.എന്നാൽ പ്രാഥമിക പരിശോധനയ്ക്കുശേഷം വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ നിംഹാൻസ് അധികൃതർ നിർദേശിച്ചെങ്കിലും കുട്ടി മരിച്ചു.
ചെന്നൈ നഗരത്തില്‍ ശക്തമായ മഴ തുടരുന്നു
നഗരത്തില്‍ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കന്‍ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ പെയ്തതിനാല്‍ റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി.പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കന്‍ക്കരണി, വേളാച്ചേരി മെയിന്റോഡ്, താംബരം, ക്രോംപ്പെട്ട്, സേലയ്യൂര്‍, മടിപ്പാക്കം, ആലന്തൂര്‍, പെരുങ്കളത്തൂര്‍, ഗുഡുവാേഞ്ചരി, കീലമ്ബാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴ പെയ്തു.
ചിലയിടങ്ങളില്‍ വീടുകളില്‍ വെള്ളംകയറി.കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.