ബംഗളൂരു: മാതാപിതാക്കളെ കൊല്ലപ്പെടുത്തിയ ശേഷം 27കാരന്‍ വീട് പൂട്ടി സ്ഥലം വിട്ടു. ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒന്‍പതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണണര്‍ ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഭാസ്‌കര്‍ (61) ശാന്ത (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ശരത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.വയോധികരായ ദമ്ബതികള്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയല്‍വാസികളാരും ശ്രദ്ധിച്ചില്ല.
ശരത്ത് മാതാപിതാക്കള്‍ക്കൊപ്പവും മൂത്തസഹോദരന്‍ സജിത്ത് സമീപസ്ഥലത്തുമാണ് താമസം. സജിത്ത് മാതാതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ തള്ളിത്തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാതാപിതാക്കളെ കണ്ടത്.മരിച്ച ശാന്ത വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നെന്നും ഭര്‍ത്താവ് ഭാസ്‌കര്‍ കാന്റീനിലെ ക്യാഷറായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉള്ളാല്‍ സ്വദേശികളായ കുടുംബം 12 വര്‍ഷം മുമ്ബാണ് ബംഗളൂരുവിലേക്ക് താമസം മാറിയത്. ശരത്തും മാതാപിതാക്കളും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പി.എം കിസാന്റെ 14-ാം ഗഡു ജൂലൈ 28ന് അക്കൗണ്ടിലെത്തും
ന്യൂഡൽഹി :പി എം കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു ജൂലൈ 28ന് കര്‍ഷകരുടെ അക്കൗണ്ടിൽ എത്തും. അന്നേ ദിവസം രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയക്കുമെന്ന് പി എം ഇവൻ്റ്സ് ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.പി എം കിസാൻ പ്രകാരം സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ നിശ്ചിത ഇടവേളകളില്‍ യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു. ഈ പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിബിടി വഴിയാണ് കൈമാറുന്നത്.
പി എം കിസാൻ യോജനയില്‍ രജിസ്‌ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ല്‍ കിസാൻ കോര്‍ണര്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായി ചെയ്യാം. ഇതോടൊപ്പം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നും ഇവിടെ പരിശോധിക്കാം. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഇ കെവൈസി നിര്‍ബന്ധമാണ്.