ബെംഗളൂരു: മിക്സി പൊതിഞ്ഞ് സൂക്ഷിച്ച പാഴ്സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്ക്. ഹാസന്‍ ജില്ലയിലെ കൊറിയര്‍ ഷോപ്പിനുള്ളിലാണ് അപകടം ഉണ്ടായത്. ഡിടിഡിസി കൊറിയര്‍ ഷോപ്പ് ഉടമ ശശിക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. പാഴ്‌സല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ശശിയുടെ കൈക്കാണ് ഗുരുതരമായി പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
ശശിക്ക് മിക്‌സിയുടെ ബ്ലേഡ് കൊണ്ട് കൈയിലും വയറിലും നെഞ്ചിലും പരുക്കേറ്റതായി പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാഴ്സല്‍ അയച്ചയാളുടെ വിലാസവും വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊറിയര്‍ ഷോപ്പില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘സ്ഫോടന വസ്തുക്കളൊന്നും തന്നെ കടയില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച കടയുടെ വാതില്‍ തകര്‍ന്നു. ഞങ്ങള്‍ അപകട സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണം, എങ്ങനെയാണ് പൊട്ടിത്തെറിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്’, ഹാസന്‍ പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. മൈസൂരില്‍ നിന്നുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം തെളിവെടുപ്പിനായി സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് ദിവസത്തിനുള്ളില്‍ അവതാര്‍ ലോകമെങ്ങുമുള്ള തീയറ്ററുകളില്‍ നിന്നും നേടിയത്
ഹോളിവുഡ്: ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. തിയറ്ററുകളിൽ 10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) ഈ ജയിംസ് കാമറൂണ്‍ ചിത്രം നേടിയത്.
ഡിസ്നിയുടെയും ട്വന്‍റിത് സെഞ്ച്വറിയുടെയും ഈ ഉയർന്ന ബജറ്റ് ചിത്രം 2022 ല്‍ ഏറ്റവും ഉയർന്ന വരുമാനം നേടിയ അഞ്ചാമത്തെ ചിത്രമായി മാറി. വെറൈറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജെയിംസ് കാമറൂണിന്റെ അവതാറിന്‍റെ 13 വര്‍ഷത്തിന് ശേഷം വന്ന രണ്ടാംഭാഗം യുഎസ് ബോക്സ്ഓഫീസില്‍ 253.7 ദശലക്ഷം ഡോളറും വിദേശത്ത് 600 ദശലക്ഷം ഡോളറും നേടിയെന്നാണ് പറയുന്നത്.
വടക്കേ അമേരിക്കയിലെ കഠിനമായ ശൈത്യകാല കാലാവസ്ഥയും ലോകമെമ്പാടുമുള്ള കൊവിഡ് പകര്‍ച്ച വ്യാധി ഭീഷണിയും സമീപഭാവിയിൽ ‘അവതാർ’ പുതിയഭാഗത്തിന് കാര്യമായ ബോക്‌സ് ഓഫീസില്‍ വരുമാനം സൃഷ്ടിക്കുന്നതിന് തടസ്സമായേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
350 മില്യൺ ഡോളർ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം വർഷാവസാനത്തോടെ 1 ബില്യൺ ഡോളറിന്‍റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു.
2022-ൽ മറ്റ് രണ്ട് സിനിമകൾക്ക് മാത്രമേ അതിനെ മറികടക്കാൻ കഴിഞ്ഞിട്ടുള്ളൂ: ‘ടോപ്പ് ഗൺ: മാവെറിക്ക്’, ‘ജുറാസിക് വേൾഡ് ഡൊമിനിയൻ.’ എന്നിവയാണ് ആ സിനിമകള്‍.
വെറൈറ്റി പറയുന്നതനുസരിച്ച്, ‘അവതാർ 2’ ന് വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യം ചൈനയാണ്, 100.5 മില്യൺ ഡോളറാണ് ചൈനയിലെ നേട്ടം, കൊറിയ (53 ദശലക്ഷം ഡോളർ), ഫ്രാൻസ് (52.3 മില്യൺ ഡോളർ), ഇന്ത്യ (37 മില്യൺ ഡോളർ), ജർമ്മനിയും (35.7 ദശലക്ഷം ഡോളർ) എന്നിങ്ങനെയാണ് അവതാറിന്‍റെ ലോക മാര്‍ക്കറ്റിലെ പ്രകടനം.
ആഗോളതലത്തിൽ 2.97 ബില്യൺ യുഎസ് ഡോളർ നേടിയ ആദ്യ സിനിമയായ അവതാര്‍ ഒന്നാം ഭാഗത്തിനൊപ്പം എത്താന്‍ അവതാര്‍ വേ ഓഫ് വാട്ടറിന് സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.