Home Featured ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി’; വിവാദ പ്രസ്താവനയുമായി പരമഹംസ ആചാര്യ

ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി’; വിവാദ പ്രസ്താവനയുമായി പരമഹംസ ആചാര്യ

ഡല്‍ഹി: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി പരമഹംസ ആചാര്യ.ഉദയനിനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്തുകോടി പരിതോഷികം നല്‍കുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം. പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.സനാതന ധര്‍മ്മത്തിന്റെ വേരുകള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ളതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് മതങ്ങളുണ്ടായത്. അതിന് മുമ്ബ് ഭൂമുഖത്ത് ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളൂ. ആ മതം സനാതന ധര്‍മ്മമായിരുന്നു.

സനാതന ധര്‍മ്മത്തിന് തുടക്കമോ അവസാനമോ ഇല്ല, അത് ഒരിക്കലും നശിക്കുകയോ നശിപ്പിക്കാനോ ആവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു. സനാതന ധര്‍മ്മം തകര്‍ക്കാൻ ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധര്‍മത്തെ പ്രതിരോധിക്കുകയല്ല തുടച്ച്‌ നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച്‌ നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.അതേസമയം, വധഭീഷണിയും പാരിതോഷികം പ്രഖ്യാപിച്ചതിന് മുമ്ബും പരമഹംസ ആചാര്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

രാംചരിതമാനസിനെതിരായ പരാമര്‍ശം നടത്തിയ ബീഹാര്‍ മന്ത്രിയുടെ നാവ് അരിയുന്നവക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞതായിരുന്നു മറ്റൊന്ന് ‘ബേഷാരം രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അത്.

ചോരയില്‍കുളിച്ച്‌ എയര്‍ഹോസ്റ്റസിന്റെ മൃതദേഹം; ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരൻ അറസ്റ്റില്‍

മരോലില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരനായ വിക്രം അത്വാളിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാവിലെ തുംഗ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 14 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനായെന്നും ഡി.സി.പി. ദത്താ നലാവാഡേ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ കൊലപാതകത്തില്‍ എട്ടുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ഒട്ടേറെപേരെ ചോദ്യംചെയ്തു. ഇതിനുശേഷമാണ് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം വിപുലമാക്കി പ്രതിയെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിക്രമിന്റെ ഭാര്യയെയും പോലീസ് ചോദ്യംചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇവരും ഹൗസിങ് സൊസൈറ്റിയിലെ ജോലിക്കാരിയാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഛത്തീസ്ഗഢ് സ്വദേശിനിയും എയര്‍ഹോസ്റ്റസ് ട്രെയിനിയുമായ രുപാല്‍ ഒഗ്രേ(25)യെ ഞായറാഴ്ച രാത്രിയാണ് മുംബൈ മരോലിലെ അപ്പാര്‍ട്ട്മെന്റില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ വാട്സാപ്പ് വീഡിയോകോളില്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്ന രുപാല്‍ ഇതിനുശേഷം ഫോണ്‍ എടുത്തിരുന്നില്ല.

തുടര്‍ന്ന് ഛത്തീസ്ഗഢിലെ ബന്ധുക്കള്‍ മുംബൈയിലുള്ള സുഹൃത്തുക്കളോട് ഫ്ളാറ്റിലെത്തി അന്വേഷിക്കാൻ നിര്‍ദേശം നല്‍കി. എന്നാല്‍, സുഹൃത്തുക്കള്‍ ഫ്ളാറ്റിലെത്തി ഏറെനേരം കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ പോലീസ് സംഘം അപ്പാര്‍ട്ട്മെന്റ് തുറന്ന് പരിശോധിച്ചതോടെയാണ് യുവതിയെ ചോരയില്‍കുളിച്ച നിലയില്‍ കണ്ടെത്തിയത്.ഏപ്രില്‍ മാസത്തിലാണ് രുപാല്‍ ഒഗ്രേ എയര്‍ഇന്ത്യയിലെ പരിശീലനത്തിനായി മുംബൈയിലെത്തിയത്. മരോലിലെ അപ്പാര്‍ട്ട്മെന്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു താമസം. എട്ടുദിവസം മുൻപാണ് ഇരുവരും നാട്ടിലേക്ക് പോയതെന്നും സംഭവദിവസം രുപാല്‍ മാത്രമാണ് അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group