Home Featured പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് പൊട്ടി; യുവാവ് 500 അടി ഉയരത്തിൽ നിന്ന് വീണ് മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് പൊട്ടി; യുവാവ് 500 അടി ഉയരത്തിൽ നിന്ന് വീണ് മരിച്ചു

by കൊസ്‌തേപ്പ്

മണാലി:  പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് പൊട്ടി 500 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30കാരനാണ് ശനിയാഴ്ച  മരിച്ചത്. ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ സൂരജ് ഷാ മരിച്ചു.

രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്.  പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ‘ ഒന്നു രണ്ട് പാരാഗ്ലൈഡിംഗ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാ​ഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.

ഈ വര്‍ഷം ആദ്യം 12 വയസുകാരന്‍ പാരാഗ്ലൈഡില്‍ നിന്നും വീണു മരിച്ചതിനെ തുടര്‍ന്ന് ഹിമാചല്‍ ഹൈക്കോടതി സാഹസിക റൈഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അടുത്തിടെയാണ് വീണ്ടും റൈഡുകള്‍ തുടങ്ങിയത്. ഹിമാചല്‍ പ്രദേശില്‍ ടാന്‍ഡം പാരാഗ്ലൈഡിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും  അന്വേഷണം നടത്തിവരികയാണെന്നും കുളു പൊലീസ് സൂപ്രണ്ട് ഗുർദേവ് ശർമ്മ പറഞ്ഞു. 

ആടുകളുടെ ഫാം 85ല്‍ നിന്ന് വളര്‍ന്നത് 25000ലേക്ക്; കര്‍ണാടകയിലെ കര്‍ഷകന് കേന്ദ്ര പുരസ്കാരം

മൈസൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച്‌ (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച ‘നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍’ പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്‍ഷകന് പുരസ്‌കാരം.

യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ ഫാം നടത്തിവരികയാണ് യു. കെ ആചാര്യ എന്ന കര്‍ഷകന്‍. ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ബന്ദൂര്‍ ഗ്രാമത്തിലെ മാലവള്ളി താലൂക്കിലുള്ള വളരെ പ്രശസ്തമായ ആട് ഇനമാണ് ബന്ദൂര്‍ ആടുകള്‍. ആട്ടിറച്ചിയ്ക്കായി ഉപയോഗിക്കാന്‍ വളരെ പേരുകേട്ട ഇനമാണ് ബന്ദൂര്‍ ആടുകള്‍. രോമത്തിനും ഇറച്ചിയ്ക്കും വേണ്ടിയാണ് ബന്ദൂര്‍ ആടുകളെ പ്രധാനമായും ഉപയോഗിക്കുന്നത്. ‘ഏകദേശം 85 ആടുകളെയാണ് ഞാന്‍ ആദ്യം വളര്‍ത്തിയിരുന്നത്. അതില്‍ നിന്നും ഏകദേശം 400 ഓളം ആടുകളെ കിട്ടി. അവയെ മറ്റ് കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. 2012ല്‍ 2500 ചെമ്മരിയാടുകളാണ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് മികച്ച രീതിയില്‍ ബ്രീഡിംഗ് നടത്തി. ഇപ്പോള്‍ ഏകദേശം 25000ഓളം ചെമ്മരിയാടുകള്‍ ഉണ്ട്,’ ആചാര്യ പറഞ്ഞു.

2012ലാണ് ആചാര്യ തന്റെ ഫാം ആരംഭിച്ചത്. ഏകദേശം 50 ഏക്കറിലായിട്ടാണ് ഫാം നിലനില്‍ക്കുന്നത്. മികച്ച രീതിയിലുള്ള ബ്രീഡിംഗ് നടത്തി സങ്കരയിനത്തില്‍പ്പെട്ട ആടുകളെ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും ആചാര്യ പറഞ്ഞു.

ആട്ടിന്‍പാല്‍, നെയ്യ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ഇപ്പോള്‍ ഉണ്ട്. കൃത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോയാല്‍ ലാഭം കിട്ടുന്ന കൃഷിയാണിത്. നിരവധി സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആട് കൃഷിയുമായി ബന്ധപ്പെട്ട് തങ്ങള്‍ പരിശീലനം നല്‍കുന്നുണ്ടെന്നും ആചാര്യ പറഞ്ഞു.

കര്‍ഷക ദിനമായ ഡിസംബര്‍ 23നാണ് തനിക്ക് ഈ പുരസ്‌കാരം ലഭിച്ചതെന്നും ആചാര്യ പറഞ്ഞു. 15000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

അതേസമയം കേരളത്തില്‍ കൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേലില്‍ പോയി കൃഷി പഠിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അവസരമൊരുക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് പറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ 29 വരെ അപേക്ഷിക്കാം. പരമാവധി 20 കര്‍ഷകര്‍ക്ക് മാത്രമാണ് അവസരം. ഇസ്രയേല്‍ കൃഷിയിലെ സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാനാണ് അവസരം.

താത്പര്യമുള്ള കര്‍ഷകര്‍ കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ ആയ https://www.aimsnew.kerala.gov.in/ മുഖേന അപേക്ഷിക്കാം. 10 വര്‍ഷത്തിനു മുകളില്‍ കൃഷിപരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിയുമുള്ള, 50 വയസ്സിന് താഴെയുള്ള, നൂതന രീതികള്‍ പ്രയോഗിക്കാന്‍ താത്പര്യമുള്ള കര്‍ഷകരെ ആയിരിക്കും തിരഞ്ഞെടുക്കുക.

കഴിഞ്ഞ ആഴ്ച കര്‍ണാടകയില്‍ വൈദ്യുതാഘാതമേറ്റ് മലയാളി കര്‍ഷകന്‍ മരിച്ചിരുന്നു. പുല്‍പ്പള്ളി സീതാമാണ്ട് എളയച്ചാനിക്കല്‍ മാത്യു എന്ന പാപ്പച്ചന്‍ (65) ആണ് മരിച്ചത്. കര്‍ണാടകയിലെ സര്‍ഗൂരില്‍ കൃഷിക്കായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് നിര്‍മിക്കുമ്ബോഴായിരുന്ന അപകടം.

You may also like

error: Content is protected !!
Join Our WhatsApp Group