Home തിരഞ്ഞെടുത്ത വാർത്തകൾ പാനൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ലോറി ഡ്രൈവർക്ക് പരുക്ക്

പാനൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ലോറി ഡ്രൈവർക്ക് പരുക്ക്

by ടാർസ്യുസ്

കണ്ണൂർ: പാനൂർ മേഖലയിൽ വീണ്ടും ബോംബ് സ്ഫോടനം. പാനൂരിലെ സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർനിർമ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിൽ ആണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റു. സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനാണ് സ്ഫോടനത്തിൽ ബോംബിന്റെ ചീള് തെറിച്ച് പരിക്കേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. മൺപൊത്തിൽ ഒളിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ പോലീസ് തിരിച്ചിൽ ഊർജിതമാക്കി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും പരിശോധന നടത്തി. പാനൂർ, കൊളവല്ലൂർ പോലീസ് പ്രദേശത്ത് ബോംബുകൾക്കായി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയൊന്നും കണ്ടെത്താനായില്ല പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group