Home Featured ക്രിപ്റ്റോ നിക്ഷേപം; പാൻ കാർഡ് നിർബന്ധമാക്കിയേക്കും

ക്രിപ്റ്റോ നിക്ഷേപം; പാൻ കാർഡ് നിർബന്ധമാക്കിയേക്കും

മുംബൈ: ക്രിപ്റ്റോ കറൻസി (cryptocurrency)  ഇടപാടുകൾക്ക് പാൻ കാർഡ് (PAN Card) നിർബന്ധമാക്കാൻ ഒരുങ്ങി ആദായ നികുതി വകുപ്പ് (Income Tax Department). ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങൾ, ക്രിപ്റ്റോ കറൻസിക്കും നടപ്പിലാക്കാനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. തീരുമാനം പരിഗണയിലാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി. 

നിലവിൽ ക്രിപ്റ്റോ ഉപയോഗിച്ച് എത്ര ആസ്തി നേടി എന്നുള്ളത് വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല. എന്നാൽ പാൻ കാർഡ് നിർബന്ധമാക്കി കഴിഞ്ഞാൽ വരുമാനങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം. ക്രിപ്റ്റോ നിക്ഷേപ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയാൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ അതിലെ ഇടപടികൾ സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറണം. 

ഭൂമിയിലെ മാലാഖാമാര്‍ക്ക് ഇനി സ്പെഷല്‍ കെയര്‍ : ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖ വരുന്നു

ന്യൂഡല്‍ഹി : യോഗ്യതയും പരിചയസമ്ബത്തും പരിഗണിച്ചു മാന്യമായ ശമ്ബളം, കുഞ്ഞുങ്ങളെ പരിപാലിക്കാന്‍‌ ആശുപത്രികളില്‍ ശിശുപരിപാലന കേന്ദ്രം (ക്രഷ്) തുടങ്ങി രാജ്യത്തെ നഴ്സുമാരുടെ തൊഴി‍ല്‍ സാഹചര്യം മെച്ചപ്പെടുത്തുന്ന കരടു മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.

നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും രേഖ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 30 നുള്ളില്‍ അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം ഇത് അന്തിമമാക്കും. നിര്‍ദേശങ്ങള്‍ അയയ്ക്കേണ്ട വിലാസം: mohfw@gov.in

പ്രധാന നിര്‍ദേശങ്ങള്‍:

∙ അടിയന്തര സാഹചര്യമില്ലെങ്കില്‍ ജോലി സമയം ആഴ്ചയില്‍ 40 മണിക്കൂറിലും ദിവസം 8 മണിക്കൂറിലും കൂടരുത്. അടിയന്തര സാഹചര്യങ്ങളില്‍ അധിക ജോലി ചെയ്യുന്നവര്‍ക്ക് പകരം ഓഫ് നല്‍കണം.

∙ ഷിഫ്റ്റും ജോലി സമയവും നഴ്സുമാരുടെ സൗകര്യം കൂടി പരിഗണിച്ചാകണം. സമയ ക്രമീകരണം മുന്‍കൂര്‍ അറിയിക്കുകയും സമ്മതം വാങ്ങുകയും ചെയ്യണം.

∙ തിരക്കുള്ള സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് തിരക്കു കുറഞ്ഞ ഇടങ്ങളിലും അവസരം നല്‍കണം.

∙ പുതുതായി ചേരുന്നവര്‍ക്ക് സീനിയര്‍ നഴ്സുമാരുടെ കീഴില്‍ ഒരുമാസത്തെ പരിശീലനം ഉറപ്പാക്കണം.

∙ ശമ്ബളത്തോടു കൂടിയ പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നല്‍കണം. വാര്‍ഷിക ആരോഗ്യപരിശോധന, പ്രതിരോധ കുത്തിവയ്പ്, ജോലി ചെയ്യുന്ന ആശുപത്രികളില്‍ തന്നെ ചികിത്സ എന്നിവ ഉറപ്പാക്കണം.

∙ ശുചിമുറി, വിശ്രമമുറി എന്നിവ നിര്‍ബന്ധം. വസ്ത്രം മാറുന്നതിനു പ്രത്യേക മുറി വേണം. കുടിവെള്ളം, പാന്‍ട്രി സൗകര്യം, ലോക്കറുകള്‍, വൃത്തിയുള്ള യൂണിഫോം എന്നിവയും ലഭ്യമാക്കണം. പിപിഇ കിറ്റുകള്‍ സൗജന്യമായി നല്‍കണം.

∙ സാധ്യമെങ്കില്‍ ആശുപത്രി പരിസരത്തോ അടുത്തോ താമസസൗകര്യം നല്‍കണം.

∙ തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം.

∙ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും തുല്യാവസരം നല്‍കണം. യോഗ, കൗണ്‍സലിങ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group