Home Featured വാട്സ്‌ആപ്പിലൂടെ ഇനി ഡ്രൈവിങ് ലൈസന്‍സും ആര്‍.സിയും പാന്‍കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാം

വാട്സ്‌ആപ്പിലൂടെ ഇനി ഡ്രൈവിങ് ലൈസന്‍സും ആര്‍.സിയും പാന്‍കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാം

വാട്ട്സ്‌ആപ്പിലൂടെ ഇനി ഡ്രൈവിംഗ് ലൈസന്‍സും പാന്‍ കാര്‍ഡും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയാം. മൈ ഗവ് ബോട്ട് ഉപയോഗിച്ച്‌ ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ വാട്ട്സ്‌ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം.രേഖകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സേവനമാണ് ഡിജിലോക്കര്‍. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ട്.

വാട്ട്സ്‌ആപ്പില്‍ 9013151515 എന്ന നമ്ബര്‍ സേവ് ചെയ്താല്‍ മൈ ഗവ് ബോട്ട് കാണാന്‍ കഴിയും. ആധാര്‍ ഉപയോഗിച്ച്‌ ഒറ്റത്തവണ അനുമതി പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം.പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് പുറമെ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി, വാഹന രജിസ്ട്രേഷന്‍ രേഖകള്‍, 10, 12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയും വാട്ട്സ്‌ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം.

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

വാനനിരീക്ഷകരെ വിസ്മയിപ്പിച്ച് വീണ്ടും ആകാശത്ത് അപൂർവ പ്രതിഭാസം സംഭവിക്കുന്നു. നവംബർ 7 തിങ്കളാഴ്ച രാത്രി ചന്ദ്രൻ ചുവന്ന് തുടുക്കും.സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂർണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ഭൂമിയുടെ നിഴൽ പതിക്കുന്ന ഭാഗത്ത് ചന്ദ്രൻ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നൽകുകയും ചെയ്യുന്നു.

ചുവന്ന വെളിച്ചത്തിനാണ് വേവ് ലെംഗ്ത് കൂടുതൽ. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം സൂര്യനിലൂടെ ഭൂമിയിൽ നിന്ന് കടന്ന് വരുന്നതാണ്. ഭൂമിയിൽ എത്ര മാത്രം പൊടിപടലങ്ങളും മേഘാവൃതവുമാണ് അത്ര മാത്രം ചുവപ്പ് നിറവും ചന്ദ്രന് കൂടും.ഇനി ഇത്തരത്തിലുള്ള അടുത്ത പൂർണ ചന്ദ്രഗ്രഹണം കാണണമെങ്കിൽ 2025 മാർച്ച് 14 വരെ കാത്തിരിക്കണം. 2023 ഒക്ടോബറിൽ ഭാഗിക ചന്ദ്രഗ്രഹണമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group