പാലക്കാട്: നാട്ടുകല്ലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ അപകടമുണ്ടായത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറുകയും വീട്ടുപകരണങ്ങള്‍ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീട്ടുകാർ സമീപത്തെ മാരിയമ്മൻകോവിലില്‍ ഉത്സവം കാണാൻ പോയിരുന്നതിനാല്‍ വലിയൊരു ജീവാപായം ഒഴിവായി.ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജ് കത്തുന്നതും പുക ഉയരുന്നതും ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും തുടർന്ന് അഗ്നിശമനസേന എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ഘടനയ്ക്ക് തന്നെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്.