മൈസൂരു:മൈസൂരുവിലെ ലളിത് മഹൽ കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിന് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ചർച്ച ഇന്ന് നടക്കും. കർണാടക ടൂറിസം വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്ടാണ് നിലവിൽ ഹെറിറ്റോജ് ഹോട്ടൽ നടത്തുന്നത്.
നേരത്തെ ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലായിരുന്ന കൊട്ടാരം 2018ലാണു കർണാടക സർക്കാരിന് കൈമാറിയത്. മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വൊഡയാറാണു.
1921-ൽ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ മാതൃകയിൽ അതിഥികൾക്കു താമസിക്കാൻ ലളിത് മഹൽ കൊട്ടാരം നിർമിച്ചത്. കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറരുതെന്നും ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.